ജദേജ ലോകകപ്പിനില്ല; ശസ്ത്രക്രിയക്ക് വിധേയനാകും

മും​ബൈ: കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റ ര​വീ​ന്ദ്ര ജ​ദേ​ജ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​കും. വ​ലി​യ ഇ​ട​വേ​ള ആ​വ​ശ്യ​മാ​യി വ​രു​ന്ന​തി​നാ​ൽ അ​ടു​ത്ത ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ടീ​മി​നൊ​പ്പം താ​ര​മു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ഏ​ഷ്യ ക​പ്പി​ൽ പാ​കി​സ്താ​നും ഹോ​ങ്കോ​ങ്ങി​നു​മെ​തി​രാ​യ ക​ളി​ക​ളി​ൽ ഇ​റ​ങ്ങി​യി​രു​ന്നു.

പരിക്കിനെ തുടർന്ന് ടൂർണമെന്‍റിൽ നിന്ന് പിന്മാറുകയായിരുന്നു. ഏഷ്യ കപ്പിന് പിന്നാലെ ലോകകപ്പ് ടീമിലും 33കാരനായ ഓൾറൗണ്ടറുടെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാകും.

'ജദേജയുടെ വലത് കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമാണ്. ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവരും. ഈ സാഹചര്യത്തിൽ എത്രകാലം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് ഇപ്പോൾ പറയാനാവില്ല. രാജ്യാന്തര ക്രിക്കറ്റിലേക്ക് പെട്ടെന്നൊരു തിരിച്ചു വരവ് സാധ്യമാകില്ലെന്നാണ് മെഡിക്കൽ സംഘം നൽകുന്ന സൂചന' -ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ ഉന്നത അധികൃതരിലൊരാൾ വാർത്താ ഏജൻസിയോട് പറഞ്ഞു. 

Tags:    
News Summary - Ravindra Jadeja out for World Cup; Will undergo surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.