ജദേജ ബൗളിങ്ങിനിടെ വിരലിൽ പുരട്ടിയത് വേദന സംഹാരി ബാം!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാംദിനം ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജദേജയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തിനൊപ്പം തന്നെ മറ്റൊന്നുകൂടി താരത്തെ ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കി. മത്സരത്തിൽ ബൗളിങ്ങിനിടെ വിരലിൽ എന്തോ പുരട്ടുകയോ, ഉരക്കുകയോ ചെയ്യുന്നതിന്‍റെ വിഡിയോ പുറത്തുവന്നതായിരുന്നു ഇതിനു കാരണം.

ആസ്ട്രേലിയൻ മാധ്യമമായ ഫോക്സ് ക്രിക്കറ്റാണ് ഇതിന്‍റെ വിഡിയോ പുറത്തുവിടുന്നത്. മുഹമ്മദ് സിറാജിന്‍റെ കൈയിൽനിന്ന് എന്തോ വാങ്ങി ജദേജ സ്പിന്നിങ് വിരലിൽ പുരട്ടുന്നതാണ് വിഡിയോയിലുള്ളത്. പിന്നാലെ ജദേജക്കെതിരെ ചോദ്യമുയര്‍ത്തി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ രംഗത്തെത്തുക കൂടി ചെയ്തതോടെ സംഭവം ക്രിക്കറ്റ് ലോകത്ത് ചൂടുള്ള ചർച്ചക്ക് തുടക്കമിട്ടു.

എന്നാൽ, വേദന സംഹാരിക്കുള്ള ഓയിന്‍റ്മെന്‍റാണ് താരം സ്പിന്നിങ് വിരലിൽ പുരട്ടിയതെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നത്. മാസങ്ങളുടെ ഇടവേളക്കുശേഷം ടീമിലേക്കുള്ള മടങ്ങിവരവിൽ ഗംഭീര പ്രകടനമാണ് താരം നടത്തിയത്. നേരത്തെ, ഫോക്‌സ് ക്രിക്കറ്റിന്‍റെ ട്വീറ്റ് പങ്കുവെച്ചായിരുന്നു വോണിന്‍റെ ഒളിയമ്പ്. ‘ഇന്ത്യ-ആസ്ട്രേലിയ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിനിടെയുണ്ടായ സംശയാസ്‌പദമായ ഒരു സംഭവം ചര്‍ച്ചയാവുന്നു’ എന്നായിരുന്നു ഫോക്‌സ് ക്രിക്കറ്റിന്‍റെ ട്വീറ്റ്.

‘തന്‍റെ സ്‌പിന്നിങ് വിരലില്‍ ജദേജ എന്താണ് പുരട്ടുന്നത്? മുമ്പൊരിക്കലും ഇത് കണ്ടിട്ടില്ല’ എന്ന കുറിപ്പിനൊപ്പമാണ് ഫോക്‌സ് ക്രിക്കറ്റിന്‍റെ ട്വീറ്റ് വോൺ പങ്കുവെച്ചത്. ഓസീസിന്‍റെ ബാറ്റിങ് വന്‍മതിലുകളായ മാര്‍നസ് ലബുഷെയ്‌നെയും സ്റ്റീവ് സ്‌മിത്തിനേയും കൂടാതെ മാറ്റ് റെന്‍ഷാ, പീറ്റന്‍ ഹാന്‍ഡ്‌സ്കോമ്പ്, ടോഡ് മര്‍ഫി എന്നിവരെയും താരം ഒന്നാംദിനം പുറത്താക്കിയിരുന്നു.

Tags:    
News Summary - Ravindra Jadeja Sparks, Report Says It's 'For Pain Relief'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.