ഇഷാൻ നൈറ്റിൽ ഒന്ന്​​ 'പൊള്ളി'; പടിക്കൽ കലമുടക്കാതെ ബാംഗ്ലൂർ

ദുബൈ: മുംബൈ ഇന്ത്യൻസ്​ ഉയർത്തിയ കനത്ത വെല്ലുവിളിയെ റോയൽ ചാലഞ്ചേഴ്​സ് ബാംഗ്ലൂർ​ സൂപ്പർ ഓവറിൽ മറികടന്നു. സൂപ്പർ ഓവറിൽ വെറും 7 റൺസ്​ വിട്ടുകൊടുത്ത നവദീപ്​ സൈനിയാണ്​ ബാംഗ്ലൂരിന്​ വിജയമൊരുക്കിയത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി വിരാട്​ കോഹ്​ലിയും ഡിവില്ലിയേഴ്​സും ചേർന്ന്​ ജയം കുറിക്കുകയായിരുന്നു.

201 റൺസിൻെറ കൂറ്റൻ സ്​കോർ പിന്തുടർന്നിറങ്ങിയ മുംബൈക്കായി മിന്നിത്തിളങ്ങിയ ഇഷാൻ കിഷനൊപ്പം (58 പന്തിൽ 99) സാക്ഷാൽ കീറൻ പൊള്ളാർഡും​ (24പന്തിൽ 60) പെയ്​തിറങ്ങിയതോടെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്​സിൻെറ നെഞ്ചിൽ തീമഴ പെയ്​തിറങ്ങി. ബാറ്റ്​സ്​മാൻമാർ നിരയായി കൂടാരം കയറിയതോടെ സമ്മർദ്ദത്തിലായ മുംബൈക്കായി ഇഷാൻ കിഷനും കീറൻ പൊള്ളാർഡും ഒത്തുചേർന്നതോടെ മുംബൈ വിജയതീരത്തോടടുത്തു. അവസാന ഓവറിൽ വിജയത്തിലേക്ക്​ വേണ്ട 19 റൺസിനായി ബാറ്റ്​ ചെയ്​ത മുംബൈക്ക്​ 18 റൺസ്​ എടുക്കാനേ സാധിച്ചുള്ളൂ.


ആരോൺ ഫിഞ്ചും ദേവ്​ദത്ത്​ പടിക്കലും നൽകിയ മികച്ച തുടക്കം മുതലെടുത്ത്​ എ.ബി ഡിവില്ലിയേഴ്​സ്​ നിറഞ്ഞാടിയതോടെയാണ്​ ബാംഗ്ലൂരിന്​ റോയൽ ചാലഞ്ചേഴ്​സിന്​ കൂറ്റൻ സ്​കോർ കുറിക്കാനായ്​ . 20 ഓവറിൽ മൂന്ന്​ വിക്കറ്റിന്​ 201 റൺസ്​ കുറിച്ചാണ്​ ബാംഗ്ലുർ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​.

40 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറിയും രണ്ട്​ സിക്​സറുമടക്കം 54 റൺസ്​ സംഭാവന നൽകിയാണ്​ദേവ്​ദത്ത്​ പടിക്കൽ മടങ്ങിയത്​. മൂന്ന്​ മത്സരങ്ങളിൽ നിന്നും മലയാളി താരത്തിൻെറ രണ്ടാം അർധ സെഞ്ച്വറിയാണിത്​.

വെറും 23 പന്തുകളിൽ നിന്നായിരുന്നു ഡിവില്ലിയേഴ്​സിൻെറ അർധ സെഞ്ച്വറി. അവസാന ഓവറുകളിൽ തകർത്തടിച്ച താരം തൻെറ പ്രതിഭക്ക്​ യാതൊരു മങ്ങലുമേറ്റിട്ടില്ലെന്ന്​ തെളിയിച്ചു.


ടോസ്​ കിട്ടിയിട്ടും ബാറ്റിങ്ങിനയച്ച രോഹിത്​ ശർമയുടെ തീരുമാനം തെറ്റാണെന്ന്​ തെളിയിച്ചുകൊണ്ടായിരുന്നു ബാംഗ്ലൂരിൻെറ പ്രകടനം. ദേവ്​ദത്തിനെ ഒരു വശത്ത്​ കാഴ്​ചക്കാരനാക്കി ആരോൺ ഫിഞ്ച്​ അടിച്ചു തകർത്തു. 35 പന്തിൽ നിന്നും 52 റൺസുമായി ഫിഞ്ച്​ പുറത്താകു​േമ്പാഴേക്കും ബാംഗ്ലൂരിൻെറ സ്​കോർ 81 ലെത്തിയിരുന്നു.

തൊട്ടുപിന്നാലെയെത്തിയ നായകൻ വിരാട്​ ​േ​കാഹ്​ലി വീണ്ടും നനഞ്ഞ പടക്കമായി. 11 പന്തിൽ നിന്നും വെറും മൂന്ന്​ റൺസായിരുന്നു നായകൻെറ സംഭാവന. 10 പന്തുകളിൽ നിന്നും 27 റൺസെടുത്ത ശിവം ദുബെയുടെ പ്രകടനമാണ്​ ബംഗളൂരുവിനെ 200 കടത്തിയത്​. മുംബൈക്കായി ട്രെൻറ്​ ബോൾട്ട്​ രണ്ടുവിക്കറ്റ്​ വീഴ്​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.