ദുബൈ: വിരാട് കോഹ്ലിയുടെ ജഴ്സിയിൽ സിമ്രൻജീത് സിങ്, എ.ബി.ഡിവില്ലിയേഴ്സിേൻറതിൽ പരിതോഷ്, ഉമേഷ് യാദവിേൻറതിൽ ഷാനവാസ്.. സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള മത്സരത്തിനിറങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരു ടീമംഗങ്ങളുടെ ജഴസി കണ്ടവർ ഒന്നുഞെട്ടി. പിന്നെ കാര്യമറിഞ്ഞപ്പോൾ അഭിനന്ദനങ്ങളായി.
കോവിഡിനെതിരായ പോരാട്ടത്തിൽ അണിനിരന്നവരുടെ പേരുകളായിരുന്നു താരങ്ങളുടെ ജഴ്സിയിലുണ്ടായിരുന്നത്. പാവപ്പെട്ടവരെ സഹായിക്കാനായി സ്വമേധയാ വീടുകൾ കയറിയിറങ്ങി പണം സ്വരൂപിച്ച പഞ്ചാബുകാരനാണ് സിമ്രൻജീത് സിങ്. ലോക്ഡൗൺ കാലയളവിൽ ഭക്ഷണങ്ങൾ വിതരണം ചെയ്തയാളാണ് ഡിവില്ലിയേഴസിെൻറ ജഴ്സിയിലുള്ള പരിതോഷ്. ഉമേഷ് യാദവിെൻറ ജഴ്സിയിലുള്ള ഷാനവാസ് ഷൈഖാകെട്ട, കൊറോണ രോഗികൾക്ക് ഒാക്സിജൻ സിലിണ്ടർ വാങ്ങാനായി സ്വന്തം കാർ വിറ്റയാളാണ്. എല്ലാവരും ഇതുപോെല കോവിഡ് കാലത്തെ ഹീറോകളെ അഭിനന്ദിക്കണമെന്നും താരങ്ങൾ ട്വീറ്റ് ചെയ്തു.
മത്സരത്തിൽ ബംഗളൂരു മലയാളി താരം ദേവ്ദത്ത് പടിക്കൽ, എ.ബി ഡിവില്ലിയേഴ്സ് എന്നിവരുെട ബൗളിങ് കരുത്തിലും ചഹലിെൻറ സ്പിൻ മികവിലും സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.