അബൂദബി: ഐ.പി.എൽ ആദ്യഘട്ടത്തിൽ ഇടിച്ചുകുത്തി പെയ്തിരുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടാം പകുതിയിൽ നനഞ്ഞ തുടക്കം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വെറും 92റൺസിന് ബാംഗ്ലൂരിന്‍റെ എല്ലാവരും പുറത്തായി. 20 പന്തിൽ 22 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ്സ്േകാറർ. മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ ആന്ദ്രേ റസലും വരുൺ ചക്രവർത്തിയുമാണ് ബാംഗ്ലൂരിനെ എറിഞ്ഞോടിച്ചത്.
അഞ്ചുറൺസെടുത്ത നായകൻ വിരാട് കോഹ്ലിയാണ് ആദ്യം പുറത്തായത്. പ്രസീദ് കൃഷ്ണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് കോഹ്ലി തിരികെ നടന്നത്. തുടർന്ന് ദേവ്ദത്ത് പടിക്കലും ശ്രീകർ ഭരതും ചേർന്ന് അൽപ്പം സ്കോറുയർത്തിയെങ്കിലും വൈകാതെ ഇരുവരും പുറത്തായി. തുടർന്നെത്തിയ എ.ബി ഡിവില്ലിയേഴ്സിനെ ആദ്യപന്തിൽ തന്നെ ആന്ദ്രേ റസൽ ക്ലീൻ ബൗൾഡാക്കി. ഷോക്കിൽ നിന്നും മുക്തമാകും മുേമ്പ കൂറ്റനടിക്കാരൻ െഗ്ലൻ മാക്സ്വെൽ (17 പന്തിൽ 10) റൺസുമായി പുറത്തായതോടെ ബാംഗ്ലൂരിന്‍റെ വിധി തീരുമാനമായിരുന്നു.
ഏറെക്കാലത്തിന് ശേഷം ആദ്യ ഇലവനിൽ ഇടംപിടിച്ച മലയാളി താരം സചിൻ ബേബിക്കും തിളങ്ങാനായില്ല. 17 പന്തിൽ 7 റൺസാണ് സചിന്‍റെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.