ഇന്ത്യ-പാകിസ്​താൻ, യുനൈറ്റഡ്​-ലിവർപൂൾ, ബാഴ്​സ-റയൽ; കായിക​പ്രേമികൾക്ക്​ സൂപ്പർ സൺഡേ

ഫ്ലാറ്റിൽ ബോംബ്​ ​വെച്ചെന്ന്​ അറിയു​േമ്പാൾ എന്തൊക്കെ ചെയ്യണമെന്ന്​ കരുതി വെപ്രാളം പിടിച്ച സി.ഐ.ഡി മൂസയിലെ ബിന്ദു പണിക്കരുടെ അവസ്ഥയാണ്​ കായിക പ്രേമികൾക്ക്​. ഒക്​ടോബർ 24 ഞായറാഴ്ച ഇന്ത്യൻ സമയം ഏഴുമണി കഴിയു​​േമ്പാൾ കായിക പ്രേമികൾക്ക്​ മനസ്സിൽ തുരുതുരെ ലഡുപൊട്ടിത്തുടങ്ങും. ടി.വിയിൽ ഏത്​ മത്സരത്തിനായിരിക്കും പ്രഥമ പരിഗണനയെന്ന പോളുകൾ വരെ സമൂഹമാധ്യമങ്ങളിൽ വന്നുകഴിഞ്ഞു.

ട്വന്‍റി 20 ക്രിക്കറ്റ്​ ലോകകപ്പാണ്​ ആദ്യത്തേത്​. അറേബ്യൻ മണ്ണിലെ സായാഹ്​നത്തിൽ ഇന്ത്യയും പാകിസ്​താനും നേർക്കുനേർ വരുന്നു. ആനന്ദലബ്​ധിക്ക്​ ഇതിൽ പരം എന്തുവേണം?. ഇന്ത്യൻ സമയം 7.30 ന്​ ക്രിക്കറ്റിലെ എൽക്ലാസികോ ആരംഭിക്കും. 2019 ലോകകപ്പിൽ മാറ്റുരച്ച ശേഷം ആദ്യമായാണ്​ ക്രിക്കറ്റിന്‍റെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ ഇരുടീമുകളും പോരിനിറങ്ങുന്നത്​. രണ്ട്​ രാജ്യക്കാരും ഏറെ തിങ്ങിപ്പാർക്കുന്ന ദുബൈയിലാണ്​ മത്സരമെന്നതിനാൽ ഇക്കുറി ആവേശം ഇരട്ടിക്കും. ഐ.സി.സി ടൂർണമെന്‍റുകളിൽ പാകിസ്​താന്​ മേലുള്ള ആധിപത്യം നിലനിർത്താൻ ഇന്ത്യയിറങ്ങു​േമ്പാൾ ഇക്കുറി മലർത്തിയടിക്കുമെന്നാണ്​ പാക്​ വാദം.


ട്വന്‍റി ​20 ലോകകപ്പിൽ ആദ്യം ബാറ്റ്​ ചെയ്യുന്ന ടീമിന്‍റെ ഇന്നിങ്​സ്​ പകുതിയോടടുക്കു​േമ്പാൾ സ്​പെയിനിൽ ഒറിജിനൽ എൽ ക്ലാസി​േകാക്ക്​ തിരശ്ലീല ഉയരും. ബാഴ്​സലോണയുടെ സ്വന്തം തട്ടകമായ കാമ്പ്​നൗവിലേക്ക്​ റയൽ മാഡ്രിഡിന്‍റെ വെള്ളപ്പട്ടാളം മാർച്ച്​ ചെയ്യു​േമ്പാൾ ഉഗ്രൻപോരാട്ടം തന്നെ ആരാധകർ പ്രതീക്ഷിക്കുന്നു. മത്സരം വിജയിച്ചാൽ റയലിന്​ പോയന്‍റ്​ പട്ടികയിൽ ഒന്നാമതെത്താം. മറിച്ചാണെങ്കിൽ റയലിനെ പിന്തള്ളി ബാഴ്​സക്ക്​ പോയന്‍റ്​ പട്ടികയിൽ മുന്നോട്ട്​ കുതിക്കാം. മെസ്സിയും റൊണാൾഡോയും ​പടിയിറങ്ങിയതോടെ പകിട്ട്​ മങ്ങിയ എൽക്ലാസികോ ഇക്കുറി ചതിക്കില്ലെന്ന വിശ്വാസത്തിലാണ്​ കാൽപന്ത്​ പ്രേമികൾ.


എൽ ക്ലാസികോക്ക്​ തീപിടിച്ചുതുടങ്ങു​േമ്പാൾ തന്നെ അങ്ങകലെ ഇംഗ്ലണ്ടിൽ കാൽപന്തിന്‍റെ തറവാട്ടുമുറ്റത്ത്​ രണ്ട്​ ഉഗ്രപ്രതാപികൾ കളത്തിലിറങ്ങും. ഉജ്ജ്വല ഫോമിൽ പന്തുതട്ടുന്ന ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിന്‍റെ തറവാട്ടുമുറ്റത്ത്​ കൊമ്പുകോർക്കാനിറങ്ങു​​േമ്പാൾ തീപാറുമെന്ന്​ ഉറപ്പ്​. സീസണിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ ജയം യുനൈറ്റഡിന്​ അനിവാര്യമാണെങ്കിൽ പരമ്പരാഗത വൈരികളെ വീഴ്​ത്താനായാൽ ലിവർപൂളി​ന്​ സീസണിൽ വീര്യമേറും. ലിവർപൂളുമായുള്ള അഭിമാനപ്പോരാട്ടത്തിൽ പരാജയപ്പെട്ടാൽ യുനൈറ്റഡ്​ കോച്ച്​ ഒലെ സോൾഷ്യറുടെ തലയുരുളാനും സാധ്യതയുണ്ട്​. അതുകൊണ്ട്​ തന്നെ പതിവ്​ ലീഗ്​ മത്സരത്തിനേക്കാൾ എരിവും പുളിയും ഇക്കുറിയുണ്ട്​. തീർന്നില്ല ഇന്ത്യൻ സമയം രാത്രി 12.15 ന്​ ഫ്രഞ്ച്​ലീഗിൽ ​പി.എസ്​.ജിയും പോരിനിറങ്ങുന്നുണ്ട്​.Real Madrid vs Barcelona



 


Tags:    
News Summary - Real Madrid vs Barcelona india pakistan super sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.