മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിരുന്നെത്തിയ ഇന്ത്യൻ പ്രീമിയർ ലീഗിനെ ക്രിക്കറ്റ് ആരാധകർ ആഘോഷപൂർവമായാണ് വരവേറ്റത്.
തൽഫലമായി നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ നടന്ന ഉദ്ഘാടന മത്സരം റെക്കോഡ് പുസ്തകത്തിൽ ഇടം നേടിയെന്നാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറയുന്നത്.
േബ്രാഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിലിൻെറ (ബാർക്) സർവേ പ്രകാരം 20 കോടിയാളുകൾ ശനിയാഴ്ച രാത്രി അബൂദബിയിൽ വെച്ച് നടന്ന മത്സരം കണ്ടതായി ജയ് ഷാ ട്വീറ്റ് ചെയ്തു.
'ഡ്രീം 11 ഐ.പി.എൽ ഉദ്ഘാടന മത്സരം പുതിയ റെക്കോഡിട്ടു. ബാർക് റേറ്റിങ് പ്രകാരം 20 കോടിയാളുകളാണ് മത്സരം കണ്ടത്. ഏതൊരു രാജ്യത്തെയും കായിക ലീഗുകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ഉദ്ഘാടന മത്സരമാണിത്'- ഷാ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. സ്റ്റാർ സ്പോർട്സ് ചാനലിലെയും ഒാൺലൈൻ പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്സ്റ്റാറിലെയും കാഴ്ചക്കാരെ കണക്കാക്കിയാണിതെന്ന് അേദ്ദഹം സൂചിപ്പിച്ചു.
എന്നാൽ ഈ വിവരങ്ങൾ ബാർക് ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 8.4 ദശലക്ഷം ആളുകളാണ് ഹോട്സ്റ്റാറിലൂടെ മത്സരം കണ്ടത്. ഇതിനാൽ തന്നെ കാഴ്ചക്കാരിലെ ബഹുഭൂരിപക്ഷവും ടി.വിയിലൂടെയാണ് മത്സരം കണ്ടതെന്ന് വേണം കരുതാൻ. മത്സരത്തിൽ ചെന്നൈ മുംബൈയെ അഞ്ചുവിക്കറ്റിന് തോൽപിച്ചിരുന്നു.
ബാർക് റേറ്റിങ് പ്രകാരം 46.2 കോടിയാളുകളാണ് സ്റ്റാർ നെറ്റ്വർക്കിലൂടെ 2019ലെ ടൂർണമെൻറ് വീക്ഷിച്ചത്. 12 കോടിയാളുകൾ ഹോട്സ്റ്റാറിലൂടെയും മത്സരം കണ്ടു. മൊത്തം 66 കോടിയാളുകളാണ് 2019 സീസൺ ഐ.പി.എൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.