അഹമ്മദാബാദ്: 2003ൽ കപ്പിനും ചുണ്ടിനും ഇടയിൽ നിന്ന് കിരീടം റാഞ്ചിയെടുത്ത കങ്കാരുക്കളെ അഹമ്മദാബാദിൽ കണക്കുതീർക്കണമെന്ന് ഇന്ത്യയുടെ മോഹം ബാക്കിയായി. ലോകകപ്പിലെ കഴിഞ്ഞ പത്ത് കളികളിലും ആധികാരികമായി ജയിച്ച് കലാശപ്പോരിനിറങ്ങിയ ഇന്ത്യക്ക് ആദ്യമായി അടിപതറി. ആതിഥേയരെ ആറ് വിക്കറ്റിന് തകർത്ത് കണക്കും കടങ്ങളും ഇരട്ടിയാക്കി കങ്കാരുക്കൾ വിജയഭേരി തുടർന്നു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തോളം വരുന്ന ഇന്ത്യൻ ആരാധകരെ സാക്ഷിയാക്കി ട്രാവിസ് ഹെഡ് എന്ന 29 കാരനാണ് ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്.
2003 ൽ ദക്ഷിണാഫ്രിക്കയിൽ ജൊഹന്നാസ് ബർഗിലെ കലാശപ്പോരിൽ ഓസീസ് നായകൻ റിക്കി പോണ്ടിങ് നേടിയ 140 റൺസിന്റെ കരുത്തിലാണ് 359 റൺസെന്നെ പടുകൂറ്റൻ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നിൽ വെച്ചത്. എന്നാൽ െമഗ്രാത്തിന്റെ നേതൃത്വത്തിലുള്ള ഓസീസ് ബൗളിങ് നിര 234 റൺസിന് ഇന്ത്യയെ എറിഞ്ഞൊതുക്കുയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത മെഗ്രാത്താണ് സച്ചിൻ ടെണ്ടുൽക്കറെ ഉൾപ്പെടെ അന്ന് പുറത്താക്കിയത്. 125 റൺസിനാണ് അന്ന് ഇന്ത്യ തോറ്റത്.
ഏറെ കുറേ സമാനമായിരുന്നു 2023 ലെ ഫൈനലും. കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ മിച്ചൽ സ്റ്റാർക്ക് നയിക്കുന്ന ഓസീസ് പേസ്പട തകർത്തെറിയുകയായിരുന്നു. ഇന്ത്യ മുന്നോട്ട് വെച്ച 241 റൺസെന്ന വിജയലക്ഷ്യം ഓപണർ ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ച്വറിയിൽ ഇല്ലാതായി. ആറ് വിക്കറ്റിന് തകർത്താണ് ഓസീസ് ആറാം കിരീടവുമായി പറന്നകന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.