ലോകത്തിലെ മികച്ച അഞ്ച് ട്വന്‍റി20 താരങ്ങളെ തെരഞ്ഞെടുത്ത് ആസ്ട്രേലിയൻ മുൻ സൂപ്പർ താരം റിക്കി പോണ്ടിങ്. ഓസിസ് മുൻ നായകന്‍റെ പട്ടികയിൽ രണ്ടു ഇന്ത്യൻ താരങ്ങളും ഇടംനേടി. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും പേസർ ജസ്പ്രീത് ബുംറയും.
ഓസിസ് ഇതിഹാസങ്ങളുടെ സ്വപ്ന ടീമിൽ ഇന്ത്യൻ താരങ്ങൾ ഇടംപിടിക്കുന്നത് പതിവാണ്. അഫ്ഗാനിസ്താൻ നായകനും ലെഗ് സ്പിന്നറുമായ റാഷിദ് ഖാനാണ് പോണ്ടിങ്ങിന്‍റെ മികച്ച താരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത്. ഐ.പി.എൽ താരലേലത്തിൽ പങ്കെടുക്കുകയാണെങ്കിൽ ഉയർന്ന വിലക്ക് ഈ അഫ്ഗാനിസ്താൻ താരത്തെ സ്വന്തമാക്കുമെന്നും പോണ്ടിങ് പറയുന്നു.
ഇപ്പോൾ ഒരു ഐ.പി.എൽ ലേലം നടക്കുകയും ശമ്പള പരിധി ഇല്ലാതിരിക്കുകയും ചെയ്താൽ, ഒരുപക്ഷേ അവനായിരിക്കും (റാഷിദ് ഖാൻ) ഏറ്റവും ഉയർന്ന തുക സ്വന്തമാക്കുകയെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു. പാകിസ്താൻ നായകൻ ബാബർ അസമാണ് പട്ടികയിൽ രണ്ടാമത്. ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ മൂന്നാമതാണ്.
ലോക ട്വന്‍റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായാണ് പോണ്ടിങ് ഹാർദിക്കിനെ വിശേഷിപ്പിക്കുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ജോസ് ബട്ലറാണ് പട്ടികയിൽ നാലാമത്.
ഈ വർഷത്തെ ഐ.പി.എല്ലിലെ താരത്തിന്‍റെ പ്രകടനം കണക്കിലെടുത്താണ് ബട്ലറെ പോണ്ടിങ് മികച്ച അഞ്ചുപേരിൽ ഉൾപ്പെടുത്തിയത്. ഐ.പി.എല്ലിൽ നാലു സെഞ്ച്വറികളാണ് താരം നേടിയത്. അഞ്ചാമതായി ബുംറയാണ് പട്ടികയിലുള്ളത്. നിലവിൽ ടെസ്റ്റ്, ഏകദിനം, ട്വന്‍റി20 ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും പൂർണതയുള്ള ഫാസ്റ്റ് ബൗളർ ബുംറയാണെന്ന് പോണ്ടിങ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.