ന്യൂഡൽഹി: ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. കഴിഞ്ഞ ആറു വർഷമായി ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്ന് പോണ്ടിങ് പറഞ്ഞു.
പരിക്കേറ്റ് ഏറെനാൾ താരം പുറത്തിരുന്നെങ്കിലും മൈതാനത്തേക്ക് ഗംഭീരമായി തിരച്ചെത്തി ബുംറ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചെന്നും പോണ്ടിങ് പറയുന്നു. ‘ഏറെ നാളായി ഞാൻ പറയുന്നുണ്ട്, ക്രിക്കറ്റിന്‍റെ വ്യത്യസ്ത ഫോർമാറ്റുകളിൽ ഏതാനും വർഷങ്ങളായി ഏറ്റവും മികച്ച ബൗളറാണ് ബുംറ. പരിക്കേറ്റ് താരം ഏറെ നാൾ പുറത്തിരുന്നപ്പോൾ, പഴയ ഫോമിലേക്ക് തിരിച്ചെത്താനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്’ -പോണ്ടിങ് അഭിപ്രായപ്പെട്ടു.
ഏതിർ ടീമിലെ ബാറ്റർമാരെല്ലാം ബുംറയെ ഭയക്കുന്നുണ്ട്. അവരുടെ മറുപടികളിൽ അത് വ്യക്തമാണ്. പേടി സ്വപ്നം എന്നാണ് ബാറ്റർമാർ പറയുന്നത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ല. ഒരു പന്ത് സ്വിങ്, അടുത്ത പന്ത് സീം, അല്ലെങ്കിൽ ഇൻ സ്വിങ്ങർ അതുമല്ലെങ്കിൽ ഔട്ട് സ്വിങ്ങർ ആയിരിക്കുമെന്നും ഓസീസ് താരം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് കിരീട വിജയത്തിൽ ബുംറ നിർണായക പങ്കുവഹിച്ചിരുന്നു. 15 വിക്കറ്റുകളാണ് താരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.