'ഇന്ത്യയെ തോൽപിക്കും'; ട്വന്‍റി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിങ്

ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ആസ്ട്രേലിയ. ഇതിനിടെയാണ് ടീമിന്‍റെ മുൻ നായകൻ കൂടിയായ റിക്കി പോണ്ടിങ് ടൂർണമെന്‍റിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് രംഗത്തുവന്നിരിക്കുന്നത്.

ആരോൺ ഫിഞ്ചിന്‍റെ ആസ്ട്രേലിയ ഫൈനലിലെത്തുമെന്നും ഇന്ത്യയെ തോൽപിച്ച് കപ്പടിക്കുമെന്നുമാണ് താരത്തിന്‍റെ പ്രവചനം. 'ഫൈനലിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമെന്നുമാണ് ഞാൻ കരുതുന്നത്. ആസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തും. നിലവിലെ ചാമ്പ്യന്മാർക്ക് സ്വന്തം നാട്ടിൽ കളിക്കുന്നത് മുൻതൂക്കം നൽകും' -പോണ്ടിങ് പറഞ്ഞു.

ഇംഗ്ലണ്ട് മികച്ച വൈറ്റ്-ബാള്‍ ടീമാണ്. ഇന്ത്യക്കും ആസ്ട്രേലിയക്കും പുറമേ ഇംഗ്ലണ്ടും ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. ടൂർണമെന്‍റിൽ ബാബര്‍ അസം തിളങ്ങിയില്ലെങ്കില്‍ പാകിസ്താന് കിരീടം നേടാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് വിജയിക്കാന്‍ അല്‍പം ഭാഗ്യം വേണമെന്നും ന്യൂസിലൻഡ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ ഫൈനലിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പറഞ്ഞു

Tags:    
News Summary - Ricky Ponting Picks T20 World Cup Finalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.