ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഈ ടീമിനെ നേരിടും; ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ് പ്രവചിക്കുന്നു...

ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ് മത്സരങ്ങൾ അവസാന റൗണ്ടിലേക്ക് കടന്നു. ഇതുവരെ ഒരു ടീമും സെമി ബെർത്ത് ഉറപ്പിച്ചിട്ടില്ല. ഗ്രൂപ് ഒന്നിൽ ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ശ്രീലങ്ക ടീമുകൾക്ക് ഇനിയും സാധ്യതയുണ്ട്. ഗ്രൂപ് രണ്ടിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ബംഗ്ലാദേശ് ടീമുകൾക്കും പ്രതീക്ഷയുണ്ട്.

അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുൻ ആസ്ട്രേലിയൻ നായകൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ചത്. ഐ.സി.സി വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിലാണ് താരത്തിന്‍റെ പ്രവചനം. ഇന്ത്യയും ആസ്ട്രേലിയയും ഫൈനൽ കളിക്കുമെന്നാണ് താരം പറയുന്നത്. 'സത്യസന്ധമായി പറഞ്ഞാൽ, ആരാണ് മെൽബണിൽ ഫൈനൽ കളിക്കാൻ പോകുന്നതെന്ന് ആർക്കറിയാം. ഗ്രൂപിൽനിന്ന് ആസ്ട്രേലിയ മുന്നേറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തോൽക്കാത്ത ഏക ടീം ദക്ഷിണാഫ്രിക്കയാണ്, അവർ അപകടകാരികളായിരിക്കും, പക്ഷേ തുടക്കത്തിൽ ഞാൻ പറഞ്ഞതുപോലെ ഇന്ത്യയും ആസ്ട്രേലിയയും ഫൈനൽ കളിക്കും' -പോണ്ടിങ് ലേഖനത്തിൽ പറയുന്നു.

ആസ്ട്രേലിയ ഫൈനലിലെത്തുമെന്നും ഇന്ത്യയെ തോൽപിച്ച് കപ്പടിക്കുമെന്നും ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ താരം പറഞ്ഞിരുന്നു. ഫൈനലിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമെന്നാണ് ഞാൻ കരുതുന്നത്. ആസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തും. നിലവിലെ ചാമ്പ്യന്മാർക്ക് സ്വന്തം നാട്ടിൽ കളിക്കുന്നത് മുൻതൂക്കം നൽകുമെന്നുമായിരുന്നു അന്ന് പറഞ്ഞത്.

Tags:    
News Summary - Ricky Ponting Predicts India To Face This Team In T20 World Cup Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.