കോഹ്ലിയും രോഹിത്തും ധോണിയും നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവെച്ചു; ക്ഷമാപണം നടത്തി പന്ത്!

മുംബൈ: ‘ബർസോരെ’ എന്ന പ്രശസ്ത ഹിന്ദി ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, എം.എസ്. ധോണി എന്നിവരുടെ എ.ഐ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. സൂപ്പർ എട്ടിൽ ബംഗ്ലാദേശിനെതിരായ വിജയത്തിനു പിന്നാലെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്.

‘ബർസോരെ മേഘ മേഘ’ എന്ന ഗാനത്തിനൊപ്പം രോഹിത്തും കോഹ്ലിയും ധോണിയും ഒരു ഡാൻസറിനൊപ്പം നൃത്തം ചെയ്യുന്നതാണ് വിഡിയോ. രണ്ടു ദിവസം കൊണ്ട് 17 ലക്ഷത്തിലധികം പേരാണ് വിഡിയോ ലൈക്ക് ചെയ്തത്. നിരവധി പേർ വിഡിയോക്കു താഴെ പ്രതികരിച്ചിട്ടുണ്ട്. വിഡിയോക്കൊപ്പം താരങ്ങളോട് ക്ഷമാപണം നടത്തുന്ന ഒരു കുറിപ്പും താരം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘നല്ല വിജയം, എന്‍റെ സഹോദരങ്ങൾ ക്ഷമിക്കണം. എനിക്ക് ഈ അദ്ഭുതകരമായ വിഡിയോ പോസ്റ്റ് ചെയ്യേണ്ടിവന്നു. ഇത് എന്‍റെ ആദ്യ സ്‌ക്രീൻ റെക്കോഡിങ് ആക്കിയതിന് നന്ദി’ -എന്നാണ് പന്തിന്‍റെ കുറിപ്പ്.

നിലവിൽ ട്വന്‍റി20 ലോകകപ്പ് ടീമിനൊപ്പമുള്ള പന്ത് ഇന്ത്യക്കായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അഞ്ചു മത്സരങ്ങളിൽനിന്നായി 167 റൺസ് നേടിയിട്ടുണ്ട്. 42 റൺസാണ് ഉയർന്ന സ്കോർ. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒന്നര വർഷത്തോളം കളത്തിനു പുറത്തിരുന്ന താരം ഐ.പി.എല്ലിലൂടെയാണ് ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങിയെത്തിയത്. തിങ്കളാഴ്ച നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ ആസ്ട്രേലിയയെ 24 റൺസിന് വീഴ്ത്തി ഇന്ത്യ സെമിയിലെത്തി. 27ന് നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

Tags:    
News Summary - Rishabh Pant apologises to Virat Kohli, Rohit Sharma, MS Dhoni after sharing AI video of them dancing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.