ന്യൂഡൽഹി: കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് 13ാം സീസൺ ഐ.പി.എല്ലിന് യു.എ.ഇയിൽ തുടക്കമായത്. കാണികളുടെ അഭാവത്തിലും കളിക്കളത്തിലെ മികച്ച പ്രകടനങ്ങൾ കൊണ്ട് െറക്കോഡ് കാഴ്ചക്കാരെ നേടി മുന്നേറുകയാണ് ഐ.പി.എൽ. എന്നാൽ ഐ.പി.എല്ലിൻെറ ഈ വർഷത്തെ പതിപ്പിനെ സംബന്ധിച്ച് ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് പങ്കുവെച്ച ട്വീറ്റ് വലിയ ചർച്ചയായിരിക്കുകയാണ്.
ഐ.പി.എൽ മത്സരങ്ങൾക്കിടെ വരുന്ന പരസ്യങ്ങളിൽ ഫാൻറസി ക്രിക്കറ്റ് ലീഗുകളുടെ ആധിക്യത്തെ വിമർശിച്ചായിരുന്നു റിതേഷിൻെറ ട്വീറ്റ്. ടൂർണമെൻറിൻെറ ടൈറ്റിൽ സ്പോൺസർമാരായ 'ഡ്രീം 11' അടക്കം നിരവധി ഫാൻറസി ക്രിക്കറ്റ് ലീഗുകളുടെ പരസ്യങ്ങളാണ് മത്സരത്തിനിടെ പ്രക്ഷേപണം ചെയ്യുന്നത്.
'ഈ പരസ്യങ്ങൾ കാണുേമ്പാൾ ഫാൻറസി ക്രിക്കറ്റ് മത്സരങ്ങൾ വിൽക്കാനാണ് ഐ.പി.എൽ നടത്തുന്നതെന്ന് തോന്നുന്നു'- റിതേഷ് ട്വിറ്ററിൽ കുറിച്ചു.
റിതേഷിൻെറ ട്വീറ്റിന് കീഴെ നിരവധി പേരാണ് പിന്തുണയുമായെത്തിയത്. പകുതി പരസ്യങ്ങൾ ഫാൻറസി ക്രിക്കറ്റ് ലീഗുകളും പകുതി പരസ്യങ്ങൾ അക്ഷയ് കുമാറിൻെറ ഹൗസ്ഫുൾ ഫ്രാഞ്ചൈസിക്കും വേണ്ടിയാണെന്ന് ഒരു ട്വിറ്ററാറ്റി കളിയാക്കി.
ചിലർ മത്സരങ്ങളെ ചൂതാട്ടത്തോടാണ് ഉപമിക്കുന്നത്. ഫാൻറസി ക്രിക്കറ്റ് മത്സരങ്ങളിൽ ഉപയോക്താക്കൾ വെർച്വലായി ടീമുകളെ രൂപീകരിക്കണം. കളിക്കാരുടെ യഥാർഥ മത്സരങ്ങളിലെ സ്കോർ വെച്ചാണ് പോയൻറുകളും സമ്മാനങ്ങളും ലഭിക്കുക. മത്സരിക്കാനായി ഫീസും മറ്റ് ചാർജുകളും വെക്കുന്നതിനാൽ തന്നെ താൻ തെരഞ്ഞെടുത്ത താരം നിറം മങ്ങിയാൽ ഉപയോക്താവിന് പണം നഷ്ടമാകും.
ഫാൻറസി ക്രിക്കറ്റിലൂടെ വാതുവെപ്പിനെ നിയമവിധേയമാക്കുന്നതായാണ് ചിലർ പറയുന്നത്.
യു.എ.ഇയിൽ നടക്കുന്ന ഐ.പി.എല്ലിൻെറ ആദ്യ മത്സരങ്ങളിൽ കൂറ്റൻ സ്കോറുകളാണ് പിറക്കുന്നത്. ഞായറാഴ്ച പഞ്ചാബിനെതിരെ നടന്ന മത്സരം രാജസ്ഥാൻ 223 റൺസ് പിന്തുടർന്ന് ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.