സഞ്ജു സാംസൺ

'ഇത് ആദ്യമായിട്ടല്ല അവസാനവുമായിരിക്കില്ല'; സഞ്ജുവിന്റെ ക്രിക്കറ്റ് ഭാവിയെ കുറിച്ച് മുന്‍ താരം

വരാനിരിക്കുന്ന ഇന്ത്യ-ശ്രിലങ്ക ഏകദിന പരമ്പരയില്‍ നിന്നും സഞ്ജു സാംസണെ ഒഴുവാക്കിയത് ഒരുപാട് ചര്‍ച്ചയായിരുന്നു. കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ഇന്ത്യ ടി-20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു സാംസണ്‍.

ഏകദിനത്തില്‍ അവസാനമായി കളിച്ച മത്സരത്തില്‍ സെഞ്ച്വറി നേടിയിട്ടും സഞ്ജുവിനെ ഏകദിനത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. ടി-20 ടീമില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ട്.

സഞ്ജുവിന്റെ ഈ അവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റോബിന്‍ ഉത്തപ്പ. സഞ്ജു ഇത് ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള ഒഴിവാക്കല്‍ അനുഭവിക്കുന്നതെന്നും പക്ഷെ ഇത് ഇനിയും നേരിടേണ്ടി വരുമെന്നും ഉത്തപ്പ പറയുന്നു.

' ഇതാദ്യമായല്ല സഞ്ജു ഇതിലൂടെ കടന്നുപോകുന്നത്. പക്ഷെ ഒരു കളിക്കാരന്‍ എന്ന നിലയില്‍ അവസാനത്തേതുമായിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഇനിയും അവഗണിക്കപ്പെട്ടേക്കാം. അദ്ദേഹത്തിന്റെ ഏകദിനത്തിലെ പ്രകടനം തികച്ചും അവിശ്വസനീയമാണ്. തോന്നുന്നത് ടീം ലീഡര്‍ഷിപ്പില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ ആരാധകരും നമ്മളുമെല്ലാം കുറച്ച് സമീപനം പാലിക്കുന്നത് നല്ലതായിരിക്കും,' ഉത്തപ്പ പറഞ്ഞു.

സഞ്ജു സാസംണ്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. അവസരം കിട്ടുമ്പോള്‍ മികച്ച രീതിയില്‍ അത് മുതലാക്കിയാല്‍ സഞ്ജുവിന് തിരിച്ചുവരുവാന്‍ സാധിക്കുമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

' സഞ്ജു ഇപ്പോഴും ടീമിലെ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നുണ്ട്. ഇതെല്ലാം സമയത്തിന്റെ കാര്യമാണ്. അദ്ദേഹത്തിന് അവസരം കിട്ടിയാല്‍ അത് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണം, അങ്ങനെയാണെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും മത്സരത്തിലുണ്ട്,' ഉത്തപ്പ പറഞ്ഞു.

Tags:    
News Summary - Robin Uthappa Says Sanju Samson will be again snubbed by bcci but he is still in contention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.