ന്യൂഡൽഹി: പരിക്കേറ്റ രോഹിത് ശർമക്കും ഇശാന്ത് ശർമക്കും ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാനുള്ള സാധ്യത മങ്ങുന്നു. ആദ്യ രണ്ടു ടെസ്റ്റും നഷ്ടമാവുമെന്നുറപ്പായ താരങ്ങൾക്ക് ശേഷിച്ച രണ്ടു മത്സരങ്ങളിൽ കളിക്കാനാവുമെന്ന് സ്ഥിരീകരിക്കാൻ ബി.സി.സി.ഐക്ക് കഴിയുന്നില്ല.
ഐ.പി.എല്ലിനിടെ പരിക്കേറ്റ ഇരുവരും നിലവിൽ ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്. ഡിസംബർ 17നാണ് നാലു ടെസ്റ്റുകളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ഇപ്പോൾ ആസ്ട്രേലിയയിലെത്തി ടീമിനൊപ്പം ചേർന്നാൽപോലും ഇരുവരും 14 ദിവസ ക്വാറൻറീനും നാലാഴ്ചത്തെ പരിശീലന സമയവും കഴിഞ്ഞ് ടീമിനൊപ്പം ചേരുേമ്പാഴേക്കും രണ്ടു ടെസ്റ്റുകൾ കഴിഞ്ഞിരിക്കും. ജനുവരി ഏഴിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് കളിക്കണമെങ്കിൽ ഉടൻതന്നെ ആസ്ട്രേലിയയിലെത്തണമെന്നാണ് നിലവിലെ സ്ഥിതി.
എന്നാൽ, പൂർണ ഫിറ്റ്നസ് ഇതുവരെയും വീണ്ടെടുത്തിട്ടില്ല എന്നതിനാൽ, യാത്ര ഇനിയും വൈകും. ഇക്കാര്യത്തിൽ ബി.സി.സി.ഐക്ക് വ്യക്തതയുമില്ല. താരങ്ങൾ മൂന്ന്, നാല് ദിവസത്തിനുള്ളിൽ ആസ്ട്രേലിയയിലെത്തിയാലേ ടെസ്റ്റ് കളിക്കാനാവൂ എന്നാണ് കോച്ച് രവി ശാസ്ത്രിയുടെ നിലപാട്.കഴിഞ്ഞ ദിവസത്തെ ഫിറ്റ്നസ് പരിശോധനഫലം ബി.സി.സി.ഐ, സെലക്ഷൻ കമ്മിറ്റി, ടീം മാനേജ്മെൻറ് എന്നിവരെ ധരിപ്പിച്ചതായി എൻ.സി.എ അധികൃതർ അറിയിച്ചു.
ഡിസംബർ രണ്ടാം വാരത്തിൽ മാത്രമേ രോഹിതിന് ആസ്ട്രേലിയയിലേക്ക് പറക്കാൻ കഴിയൂ. അങ്ങനെയെങ്കിൽ ഡിസംബർ 22നുശേഷമേ അദ്ദേഹത്തിന് പരിശീലനം ആരംഭിക്കാനാവൂ. ഇശാന്തും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ദിവസം 20 ഓവർ എറിയാനുള്ള ശാരീരിക അവസ്ഥയിലേക്ക് എത്തിയാലേ, ഫിറ്റ്നസ് വീണ്ടെടുത്തൂ എന്ന് ഉറപ്പിക്കാനാവൂ. ചുരുക്കത്തിൽ, ഈ കടമ്പകളെല്ലാം കടന്നാലേ അവസാന രണ്ടു ടെസ്റ്റിൽ ഇരുവർക്കും കളിക്കാനാവൂ.
ഭാര്യയുടെ പ്രസവത്തിനായി വിരാട് കോഹ്ലി നാട്ടിലേക്കു മടങ്ങുേമ്പാൾ അവസാന രണ്ടു ടെസ്റ്റിൽ രോഹിതിെൻറ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാവും. രോഹിതിന് പകരം ശ്രേയസ് അയ്യരാവും ഒന്നും രണ്ടും ടെസ്റ്റ് കളിക്കുക. നവംബർ 27ന് ഏകദിന മത്സരത്തോടെ പരമ്പര ആരംഭിക്കും. പിന്നാലെ മൂന്നു ട്വൻറി20യും കഴിഞ്ഞ് ഡിസംബർ 17നാണ് ആദ്യ ടെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.