സച്ചിന് ശേഷം ആദ്യം; മോശം റെക്കോർഡിൽ ക്യാപ്റ്റൻ രോഹിത് ശർമ

കുഴിച്ച കുഴിയിൽ ഇന്ത്യ തന്നെ വീണപ്പോൾ അല്ലെങ്കിൽ അജാസ് പട്ടേലും സംഘവും തള്ളിയിട്ടപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വളരെ ആഴത്തിലുള്ള മുറിവാണ് ഏറ്റത്. ആദ്യ രണ്ട് മത്സരത്തിലും തോറ്റ് പരമ്പര നേരത്തെ നഷ്ടമായ ഇന്ത്യക്ക് അവസാന മത്സരത്തിൽ വൈറ്റ് വാഷ് ഒഴിവാക്കാൻ എന്ത് വിലകൊടുത്തും ജയിച്ചേ മതിയാകുള്ളായിരുന്നു. എന്നാൽ വിധി മറ്റൊന്നായിരുന്നു. മൂന്നാം മത്സരത്തിലും വിജയിച്ചുകൊണ്ട് കിവികൾ ചരിത്രം കുറിച്ചു. ഇന്ത്യക്ക് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിൽ ഒന്നും.

24 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ ഒരു പരമ്പര വൈറ്റ് വാഷ് ആകുന്നത്. 2000ത്തിൽ സച്ചിൻ ടെണ്ടുൽക്കറിന് കീഴിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യ അവസാനമായി വൈറ്റ് വാഷായത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടിലും ഇന്ത്യ തോൽക്കുകയായിരുന്നു. വാങ്കെഡയിൽ നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം മത്സത്തിൽ ബംഗളൂരിവിൽ ഇന്ത്യ ഒരു ഇന്നിങ്സിനും 73 റൺസിനും തോറ്റു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 90 വർഷത്തിന് ശേഷമാണ് ഇന്ത്യ വൈറ്റ് വാഷായി തോൽക്കുന്നത്. 12 വർഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ ഒരു പരമ്പര തോൽക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടക്കാൻ ഇന്ത്യൻ ടീമിന് ബോർഡർ ഗവാസ്കർ ട്രോഫിയിൽ നാല് മത്സരത്തിലെങ്കിലും ജയിക്കേണ്ടതുണ്ട്.

Tags:    
News Summary - rohit sharma becomes first captain after sachin tendulkar to get white washed in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.