ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലെ താരത്തിന്‍റെ അഞ്ചാം സെഞ്ച്വറിയാണ് കുറിച്ചത്. ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമായി ഇതോടെ ഹിറ്റ്മാൻ.
നാലു വീതം സെഞ്ച്വറിയുമായി സഹതാരം സൂര്യകുമാർ യാദവും ആസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെല്ലുമാണ് പിന്നിൽ. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ രോഹിത്്, ട്വന്‍റി20യിൽ താരത്തിന്‍റെ ഉയർന്ന സ്കോർ നേടിയാണ് മൂന്നാം മത്സരത്തിൽ അതിന്‍റെ ക്ഷീണം തീർത്തത്. 69 പന്തിൽ 121 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ടു സിക്സും 11 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
റിങ്കു 39 പന്തിൽ 69 റൺസെടുത്തു. ആറു സിക്സും രണ്ടു ഫോറും. കരീം ജനത്ത് എറിഞ്ഞ 20ാം ഓവറിൽ ഇരുവരും ചേർന്ന് അഞ്ച് സിക്സ് ഉൾപ്പെടെ 36 റൺസാണ് അടിച്ചെടുത്തത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് പുറത്താകാതെ നേടിയ 190 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.