കൂറ്റനടിക്കും റൺവേട്ടക്കും പേരുകേട്ട താരമാണ് രോഹിത് ശർമ. അതുകൊണ്ട് തന്നെയാണ് താരത്തിന് ഹിറ്റ്മാൻ എന്ന പേരും ക്രിക്കറ്റ് പ്രേമികൾ സമ്മാനിച്ചത്. രോഹിതിെൻറ ബാറ്റിെൻറ ചൂടറിഞ്ഞ ബൗളർമാർ ഏറെയുണ്ട്. എന്നാൽ ഏറ്റവും ഒടുവിൽ രോഹിതിെൻറ കൂറ്റനടിയുടെ ആഘാതം അനുഭവിച്ചത് ഒരു ബസാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിന് വേണ്ടിയുള്ള പരിശീലനത്തിനിടെയാണ് ഓടിക്കൊണ്ടിരിക്കുന്ന ബസിെൻറ ചില്ല് തകര്‍ത്തുകൊണ്ടുള്ള ഹിറ്റ്മാെൻറ സിക്സ്. കൂറ്റനടിയുടെ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
രോഹിത് പറത്തിയ സിക്സറിെൻറ വീഡിയോ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ട്വീറ്റ് ചെയ്തത്. 95 മീറ്റര്‍ ദൂരത്തേക്കാണ് രോഹിത് പന്ത് അടിച്ചുപറത്തിയത്. താരം ബാറ്റ് ചെയ്യുന്ന സമയത്ത് മൈതാനത്തിനു പുറത്തുള്ള റോഡിലൂടെ ഒരു ബസ് പോകുന്നത് കാണാം. ബസിെൻറ ജനല്‍ ചില്ലിനാണ് പന്ത് തട്ടിയത്. പന്ത് ബസില്‍ കൊണ്ട ശേഷം സിക്‌സര്‍ ആഘോഷിക്കുന്ന രോഹിത് ശര്‍മയെയും വീഡിയോയില്‍ കാണാം.
"ബാറ്റ്സ്മാൻമാർ സിക്സറുകൾ തകർത്തടിക്കും. ഇതിഹാസങ്ങൾ സ്റ്റേഡിയത്തിന് പുറത്തേക്ക് എത്തിക്കും. എന്നാൽ, ഹിറ്റ്മാൻ സിക്സ് അടിച്ചു + സ്റ്റേഡിത്തിന് പുറത്തേക്ക് എത്തിച്ചു + ഓടുന്ന ബസിന് കൊള്ളിക്കുകയും ചെയ്തു," മുംബൈ ഇന്ത്യൻസ് വീഡിയോയുടെ അടിക്കുറിപ്പായി എഴുതി.
🙂 Batsmen smash sixes
— Mumbai Indians (@mipaltan) September 9, 2020
😁 Legends clear the stadium
😎 Hitman smashes a six + clears the stadium + hits a moving 🚌#OneFamily #MumbaiIndians #MI #Dream11IPL @ImRo45 pic.twitter.com/L3Ow1TaDnE
ഐപിഎല്ലിൽ ഇത്തവണ ചെന്നൈ സൂപ്പർകിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഉദ്ഘാടന മത്സരം. തുല്യ ശക്തികളായ ഇരുടീമുകളും കഠിന പരിശീലനത്തിലാണുള്ളത്. എന്നാൽ ടീമിനൊപ്പമുള്ള 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹർഭജനും റെയ്നയും വിട്ടുനിൽക്കുമെന്ന് അറിയിച്ചതും തിരിച്ചടിയായി. എന്നാൽ, റെയ്ന തിരിച്ചെത്തുമെന്ന സൂചന നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.