ദുബൈ: ആരോൺ ഫിഞ്ചും ദേവ്ദത്ത് പടിക്കലും നൽകിയ മികച്ച തുടക്കം മുതലെടുത്ത് എ.ബി ഡിവില്ലിയേഴ്സ് നിറഞ്ഞാടിയതോടെ മുംബൈ ഇന്ത്യൻസിനെതിരെ ബംഗളൂരു റോയൽ ചാലഞ്ചേഴ്സിന് കൂറ്റൻ സ്കോർ. 20 ഓവറിൽ മൂന്ന് വിക്കറ്റിന് 201 റൺസ് കുറിച്ചാണ് ബാംഗ്ലുർ ഇന്നിങ്സ് അവസാനിപ്പിച്ചത്.
40 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 54 റൺസ് സംഭാവന നൽകിയാണ്ദേവ്ദത്ത് പടിക്കൽ മടങ്ങിയത്. മൂന്ന് മത്സരങ്ങളിൽ നിന്നും മലയാളി താരത്തിൻെറ രണ്ടാം അർധ സെഞ്ച്വറിയാണിത്.
വെറും 23 പന്തുകളിൽ നിന്നായിരുന്നു ഡിവില്ലിയേഴ്സിൻെറ അർധ സെഞ്ച്വറി. അവസാന ഓവറുകളിൽ തകർത്തടിച്ച താരം തൻെറ പ്രതിഭക്ക് യാതൊരു മങ്ങലുമേറ്റിട്ടില്ലെന്ന് തെളിയിച്ചു.
ടോസ് കിട്ടിയിട്ടും ബാറ്റിങ്ങിനയച്ച രോഹിത് ശർമയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു ബാംഗ്ലൂരിൻെറ പ്രകടനം. ദേവ്ദത്തിനെ ഒരു വശത്ത് കാഴ്ചക്കാരനാക്കി ആരോൺ ഫിഞ്ച് അടിച്ചു തകർത്തു. 35 പന്തിൽ നിന്നും 52 റൺസുമായി ഫിഞ്ച് പുറത്താകുേമ്പാഴേക്കും ബാംഗ്ലൂരിൻെറ സ്കോർ 81 ലെത്തിയിരുന്നു.
തൊട്ടുപിന്നാലെയെത്തിയ നായകൻ വിരാട് േകാഹ്ലി വീണ്ടും നനഞ്ഞ പടക്കമായി. 11 പന്തിൽ നിന്നും വെറും മൂന്ന് റൺസായിരുന്നു നായകൻെറ സംഭാവന. 10 പന്തുകളിൽ നിന്നും 27 റൺസെടുത്ത ശിവം ദുബെയുടെ പ്രകടനമാണ് ബംഗളൂരുവിനെ 200 കടത്തിയത്. മുംബൈക്കായി ട്രെൻറ് ബോൾട്ട് രണ്ടുവിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.