തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അതി ട്വൻറി 20 ടൂർണമെൻറിനുള്ള കേരള ടീമിൽ മുൻ ഇന്ത്യൻതാരം എസ്. ശ്രീശാന്തിനെയും ഉൾപ്പെടുത്തി. 26 അംഗ സാധ്യത ടീമിലാണ് ശ്രീശാന്തിനേയും ഉൾപ്പെടുത്തിയിരിക്കുന്നത്. റോബിൻ ഉത്തപ്പ, ജലജ് സക്സേന തുടങ്ങിയവരാണ് ടീമിലെ അതിഥിതാരങ്ങൾ. സഞ്ജു സാംസൺ, ബേസിൽ തമ്പി, സചിൻ ബേബി, ആസിഫ് കെ.എം തുടങ്ങിയവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
വാതുവെപ്പ് ആരോപണത്തെത്തുടർന്ന് ബി.സി.സി.ഐ വിലക്കേർപ്പെടുത്തിയിരുന്ന ശ്രീശാന്ത് ഏഴുവർഷത്തെ ഇടവേളക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത്. ആജീവനാന്ത വിലക്കാണ് ആദ്യം ഏർപ്പെടുത്തിയെങ്കിലും ബി.സി.സി.ഐ ഓബുഡ്സ്മാനിൽ നൽകിയ അപ്പീലിനെത്തുടർന്ന് കാലാവധി കുറക്കുകയായിരുന്നു.
2013 ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുേമ്പാഴാണ് ശ്രീശാന്തും സഹതാരങ്ങളായ അജിത് ചാന്ദിലയതും അങ്കിത് ചവാനും വാതുവെപ്പ് വിലക്ക് നേരിട്ടത്. 37കാരനായ ശ്രീശാന്ത് ഇന്ത്യക്കായി 27 ടെസ്റ്റിലും 53 ഏകദിനത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്. 2007ൽ ഇന്ത്യ ട്വൻറി 20 േലാകകപ്പ് നേടുേമ്പാഴും 2011ൽ ഏകദിന ലോകകപ്പ് നേടുേമ്പാഴും ശ്രീശാന്ത് ഇന്ത്യൻ ടീമിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.