'അവർ എന്‍റെ സഹോദരങ്ങളാണ് ഞാൻ പിന്തുണക്കും'; വമ്പൻ പ്രസ്താവനയുമായി യുവരാജ് സിങ്

ഇന്ത്യൻ നായകൻ രോഹിത് ശർമ, സൂപ്പർതാരം വിരാട് കോഹ്ലി എന്നിവർക്ക് നേരെയുള്ള വിമർശനങ്ങൾക്ക് പ്രതികരിച്ച് മുൻ ഇന്ത്യൻ സൂപ്പർതാരം യുവരാജ് സിങ്. അവരെ ടാർഗറ്റ് ചെയ്യുന്നത് ശരിയല്ലെന്നാണ് യുവരാജിന്‍റെ പക്ഷം. വിരാട്, രോഹിത് എന്നിവരുടെ നേട്ടങ്ങൾ ആളുകൾ പെട്ടെന്ന് മറക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഇന്ത്യൻ ക്രിക്കറ്റിനെ വാനോളം ഉയർത്തിയവരാണ് വിരാടും രോഹിത്തും, രാജ്യത്തെ ഒന്നിലധികം തവണ ലോക കിരീടത്തിലേക്ക് നയിച്ചവർ, പ്രതിസന്ധി സമയങ്ങളിൽ രക്ഷകരായവർ, അവരെ അവർ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ തള്ളിക്കളയുകയല്ല, കൂടെ നിർത്തുകയാണ് വേണ്ടത്.

പരിശീലകനായി ഗൗതം ഗംഭീറും സെലക്ടറായി അജിത് അഗാർക്കറും സീനിയർ താരങ്ങളായി രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത്‌ ബുംമ്ര തുടങ്ങിയവരുമാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ തീരുമാനമെടുക്കേണ്ടവർ. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി എന്താണെന്ന് ഇവർ തീരുമാനിക്കണം. വിഷയം ബി.സി.സി.ഐയുമായും ജയ് ഷായുമായും ചർച്ച ചെയ്യുമെന്നും ഇന്ത്യക്ക് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗം ഏതെന്ന് പരിഗണിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. അവരെ വിമർശിക്കുക എന്നുള്ളത് എന്‍റെ ജോലിയല്ല, ഞാൻ അന്നും ഇന്നും ക്രിക്കറ്റിന് മുന്നിൽ ഒരു വിദ്യാർത്ഥി മാത്രമാണ്, അവരെല്ലാം എന്നെക്കാൾ ക്രിക്കറ്റ് കളിച്ചവരാണ്. മാധ്യമങ്ങളാണ് അവരെ വിമർശിക്കുന്നത്. എനിക്ക് അവർ സഹോദരങ്ങളാണ്, കുടുംബമാണ്, അതാണ് വ്യത്യാസം,' യുവരാജ് സിങ് പറഞ്ഞു. ആസ്ട്രേലിയൻ പര്യടനത്തിൽ തോറ്റതിനേക്കാൾ കൂടുതൽ വിഷമിപ്പിച്ചത് നാട്ടിൽ ന്യൂസിലാൻഡിനെതിരെ തോറ്റതാണെന്നും യുവരാജ് സിങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Yuvraj Singh supports Virat kohli and Rohit Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.