എസ്.  ശ്രീശാന്ത്

ഐ.പി.എൽ മടങ്ങി വരവിനൊരുങ്ങി ശ്രീശാന്ത്; മെഗാ താരലേലത്തിന് രജിസ്റ്റർ ചെയ്തത് 1214 താരങ്ങൾ

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാൻ പോകുന്ന ഐ.പി.എൽ മെഗാതാരലേലത്തിന് രജിസ്റ്റർ ചെയ്തത് 1214 ക്രിക്കറ്റ് താരങ്ങൾ. മലയാളി പേസര്‍ എസ്. ശ്രീശാന്ത് ഐ.പി.എല്ലിലേക്ക് മടങ്ങിവരവിനായി കാത്തിരിക്കുന്നുണ്ട്. ശ്രീശാന്തിന് 50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിലും ശ്രീശാന്ത് തന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും താര ലേലത്തിന് പരിഗണിക്കുന്ന താരങ്ങളുടെ അന്തിമ പട്ടികയിൽ ഇടംപിടിക്കാൻ സാധിച്ചിരുന്നില്ല.

താരലേലത്തിനായി രജിസ്റ്റർ ചെയ്തവരിൽ 270 താരങ്ങൾ ദേശീയ ടീമിനായി അരങ്ങേറിയവരാണ് (ക്യാപ്ഡ് പ്ലെയേഴ്സ്). അരങ്ങേറാത്ത 312 താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് 41 പേരും താരലേലത്തിനായി രജിസ്റ്റർചെയ്തു. ഫെബ്രുവരി 12, 13 തിയതികളിലായി ബംഗളൂരുവിൽ വെച്ച് നടക്കുന്ന താരലേലത്തിന്റെ അടുത്ത ദിവസങ്ങളിലായി ബി.സി.സി.ഐ ഗവേണിങ് ബോഡി താരങ്ങളുടെ അന്തിമ പട്ടിക പുറത്തിറക്കും.

ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപ വിലയിട്ട 49 കളിക്കാരെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 17 ഇന്ത്യക്കാരും 32 വിദേശ താരങ്ങളുമാണ് പൊന്നും വിലയുള്ള താരങ്ങളുടെ പട്ടികയിലുള്ളത്.

2018ന് ശേഷം നടക്കുന്ന മെഗാതാരലേലത്തിൽ അഹ്മദാബാദ്, ലഖ്നോ ഫ്രാഞ്ചൈസികൾ കൂടി ചേരുന്നതോടെ തീപാറുമെന്നുറപ്പാണ്. മിച്ചല്‍ സ്റ്റാര്‍ക്, സാം കറാന്‍, ബെന്‍ സ്റ്റോക്ക്‌സ്, ക്രിസ് ഗെയ്ല്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ് എന്നിവരാണ് താരലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രമുഖർ.

രണ്ട് കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങള്‍

ആര്‍. അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍, ദീപക് ചഹര്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, ശര്‍ദുല്‍ ഠാക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ്

രണ്ട് കോടി അടിസ്ഥാന വിലയുള്ള വിദേശ താരങ്ങൾ

മുജീബ് സദ്രന്‍, അഷ്ടണ്‍ അഗര്‍, നഥാൻ കോല്‍ട്ടര്‍ നൈല്‍, പാറ്റ് കമിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ, ശാകിബുല്‍ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍, സാം ബില്ലിങ്‌സ്, സഖ്വിബ് മഹ്മൂദ്, ക്രിസ് ജോര്‍ദാന്‍, ക്രെയ്ഗ് ഒവര്‍ടണ്‍, ആദില്‍ റാഷിദ്, ജേസന്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലേ, മാര്‍ക്ക് വുഡ്, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, ക്വിന്റൺ ഡികോക്ക്, ഫാഫ് ഡുപ്ലസിസ്, കാഗിസോ റബാഡ, ഇംറാന്‍ താഹിര്‍, ഫാബിയന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, എവിന്‍ ലൂയിസ്, ഓഡെന്‍ സ്മിത്ത്.

1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങൾ

അമിത് മിശ്ര, ഇഷാന്ത് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ആരോണ്‍ ഫിഞ്ച്, ക്രിസ് ലിന്‍, നഥാന്‍ ലിയോണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ജോണി ബെയര്‍സ്‌റ്റോ, അലക്‌സ് ഹെയ്ൽസ്, ഓയിൻ മോര്‍ഗന്‍, ഡേവിഡ് മലാന്‍, ആദം മില്‍നെ, കോളിന്‍ മണ്‍റോ, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്പ്‌സ്, ടിം സൗത്തി, കോളിന്‍ ഇന്‍ഗ്രാം, ഷിംറോൺ ഹെറ്റ്മയര്‍, ജേസന്‍ ഹോള്‍ഡര്‍, നിക്കോളാസ് പുരാന്‍. 

Tags:    
News Summary - S Sreesanth ready to return to IPL; 1214 players registered for 2022 mega IPL auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.