ഷാർജ: ഷാർജ ക്രിക്കറ്റ് സറ്റേഡിയത്തിൽ ഒൻപത് പടുകൂറ്റൻ സിക്സറുകളടക്കം നിറഞ്ഞാടിയ രാജസ്ഥാൻ റോയൽസിെൻറ മലയാളി താരം സഞ്ജു സാംസണ് അഭിനന്ദന പ്രവാഹം. 74 റൺസെടുത്ത സഞ്ജുവിെൻറ കരുത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ 16 റൺസിന് തോൽപ്പിച്ചിരുന്നു.
താരത്തിന് അഭിനന്ദനവുമായി ശശി തരൂർ എം.പി, സചിൻ തെണ്ടുൽക്കർ, ഗൗതം ഗംഭീർ അടക്കമുള്ളവർ രംഗത്തെത്തി.''തിരുവനന്തപുരത്തിെൻറ സ്വന്തം സഞ്ജുവിെൻറ വിസ്മയ ഇന്നിങ്സായിരുന്നു അത്. തനിക്കെന്ത് ചെയ്യാനാകുമെന്ന് രാജ്യത്തിനും ലോകത്തിനും അദ്ദേഹം ഇന്നലെ കാണിച്ചുകൊടുത്തു. അദ്ദേഹത്തെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു'' -സചിൻ തെണ്ടുൽക്കറുടെ അഭിനന്ദന ട്വീറ്റ് ചൂണ്ടിക്കാട്ടി തരൂർ അഭിപ്രായപ്പെട്ടു.
സഞ്ജുവിേൻറത് ക്ലീൻ സ്ട്രൈക്കിങ് ആണ്. വെറും ഷോട്ടുകളേക്കാളുപരി സഞ്ജുവിേൻറത് എല്ലാം അസ്സൽ ക്രിക്കറ്റ് ഷോട്ടുകളാണ് -സചിൻ തെണ്ടുൽക്കർ ട്വീറ്റ് ചെയ്തു.
മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ സഞ്ജുവിനെക്കുറിച്ച് ട്വീറ്റ് ചെയ്തത് ഇങ്ങനെ: സഞ്ജു സാംസൺ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനാണ്. ആരെങ്കിലും തർക്കത്തിനുണ്ടോ?.
മത്സരത്തിൽ സഞ്ജുതന്നെയായിരുന്നു മാൻ ഓഫ് ദി മാച്ച്. വെറും 19 പന്തുകളിൽ നിന്ന് സഞ്ജു അർധ സെഞ്ച്വറി കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.