മുംബൈ: ടോക്യോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനു ക്രിക്കറ്റ് ഇതിഹാസം സചിൻ ടെൻഡുൽക്കറുമായി കൂടിക്കാഴ്ച നടത്തി. സചിന്‍റെ വസതിയിലെത്തിയായിരുന്നു സന്ദർശനം. സചിനുമായുള്ള കൂടിക്കാഴ്ച പ്രചോദനം പകരുന്നതാണെന്ന് മീരാഭായ് ചാനു ട്വിറ്ററിൽ കുറിച്ചു. ചാനുവിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സചിനും പറഞ്ഞു.
സചിനുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്‍റെ അറിവും പരിചയസമ്പത്തും പ്രചോദനം പകരുന്നതാണെന്ന് മീരാഭായ് ചാനു ട്വിറ്ററിൽ കുറിച്ചു. ചാനുവിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സചിനും പ്രതികരിച്ചു. മണിപ്പൂരിൽ നിന്നും ടോക്കിയോയിലേക്കുള്ള നിങ്ങളുടെ യാത്ര പ്രചോദനം പകരുന്നതാണ്. കൂടുതൽ ഉയരങ്ങളിലെത്താൻ നിങ്ങൾക്ക് സാധിക്കട്ടെയെന്നും സചിൻ ആശംസിച്ചു.
ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. കർണ്ണം മല്ലേശ്വരിക്ക് ശേഷം ഇതാദ്യമായാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ഒരു മെഡൽ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.