മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽകർക്ക് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം. കഴിഞ്ഞ ദിവസമാണ് സചിന് പരിപാടിക്കുള്ള ക്ഷണക്കത്ത് ലഭിച്ചത്. രാഷ്ട്രീയ-സിനിമ-കായിക മേഖലയിൽ നിന്നുള്ള നിരവധി പേർക്ക് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. ജാക്കി ഷെറോഫ്, രജനീകാന്ത്, രൺബീർ കപൂർ എന്നിവർക്കെല്ലാം ഇത്തരത്തിൽ ക്ഷണം ലഭിച്ചിരുന്നു.
11,000ത്തോളം അതിഥികളാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതിൽ നീരജ് ചോപ്ര, പി.വി സിന്ധു, വിരാട് കോഹ്‍ലി, രോഹിത് ശർമ്മ തുടങ്ങിയ കായിക മേഖലയിൽ നിന്നുള്ള പ്രമുഖരെല്ലാം ഉൾപ്പെടും. പ്രത്യേക സീറ്റ് നമ്പറിലൂടെയായിരുന്നു പ്രതിഷ്ഠാ ചടങ്ങിന് എത്തുന്നവരുടെ ഇരിപ്പിടം ക്രമീകരിക്കുക.
അതേസമയം, പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ ഭാഗമായവരൊന്നും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുന്നില്ല. അവസാനമായി അഖിലേഷ് യാദവിനാണ് പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് അഖിലേഷ് യാദവ് അറിയിക്കുകയും ചെയ്തു. നേരത്തെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖർക്കെല്ലാം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അവരൊന്നും പങ്കെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.