മുംബൈ: കോവിഡ് ഭേദമായി, മുംബൈയിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയവെയാണ് സചിൻ ടെണ്ടുൽകറിന് പിറന്നാളെത്തിയത്. ആഘോഷങ്ങളൊന്നുമില്ലാത്ത 48ാം പിറന്നാളിന് ആരാധകർ സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചു.
ഇതിനിെട, കോവിഡ് രോഗികൾക്ക് പ്ലാസ്മ നൽകാനുള്ള സന്നദ്ധത അറിയിച്ച് സചിൻ തെൻറ പിറന്നാൾ സന്ദേശവുമായി ആരാധകർക്ക് മുന്നിലെത്തി. സ്വന്തം ഹാൻഡ്ലിൽ പങ്കുവെച്ച ചെറു വിഡിയോയിലായിരുന്നു ഡോക്ടർമാർ അനുവദിക്കുന്ന സമയത്ത് പ്ലാസ്മ നൽകാനുള്ള തെൻറ തീരുമാനം അറിയിച്ചത്. കോവിഡ് ഭേദമായവരോട് പ്ലാസ്മ ദാനം ചെയ്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും മാസ്റ്റർ ബ്ലാസ്റ്റർ അഭ്യർഥിച്ചു.
കോവിഡ് പൂർണമായും ഭേദമായി, അവസാന 14 ദിവസം ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാതിരുന്നാലേ പ്ലാസ്മ ദാനം ചെയ്യാൻ പറ്റൂ. കഴിഞ്ഞ മാർച്ച് 27നായിരുന്നു സചിൻ കോവിഡ് പോസിറ്റിവായത്. തുടർന്ന് ഏതാനും ദിവസം ആശുപത്രിയിൽ കഴിഞ്ഞ താരം ഏപ്രിൽ എട്ടിന് വീട്ടിൽ മടങ്ങിയെത്തി സ്വയം നിരീക്ഷണത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.