ജയ്പുർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസും ലഖ്നോ സൂപ്പർ ജയന്റ്സും ഇന്ന് ആദ്യ മത്സരത്തിന്. വൈകുന്നേരം 3.30നാണ് സഞ്ജു സാംസണും സംഘവും കെ.എൽ. രാഹുലിന് കീഴിലെത്തുന്ന ലഖ്നോയെ നേരിടാനിറങ്ങുക. 2022ൽ ഫൈനലിലെത്തിയ രാജസ്ഥാൻ കഴിഞ്ഞ വർഷം നിരാശപ്പെടുത്തിയിരുന്നു. സ്വന്തം കാണികൾക്കു മുന്നിൽ ജയത്തോടെ തുടങ്ങുകയാവും ലക്ഷ്യം. 2022ൽ അരങ്ങേറിയ ലഖ്നോ രണ്ടുതവണയും പ്ലേ ഓഫിൽ കടന്ന ടീമാണ്.
ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറെൽ, ഇംഗ്ലീഷുകാരൻ ജോസ് ബട്ട്ലർ, കരീബിയൻ കളിക്കാരായ റോവ്മാൻ പവൽ, ഷിമ്രോൺ ഹിറ്റ്മെയർ തുടങ്ങിയവരാണ് രാജസ്ഥാന്റെ ബാറ്റിങ് കരുത്ത്. ട്രെൻറ് ബോൾട്ട് നയിക്കുന്ന പേസ് ബൗളിങ്ങും ഇന്ത്യയുടെ ലോകോത്തര സ്പിന്നർമാരായ ആർ. അശ്വിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും സാന്നിധ്യവും സഞ്ജു സംഘത്തിന് മുതൽക്കൂട്ടാണ്.
പരിക്കു കാരണം ഇടക്കിടെ ഇന്ത്യൻ ടീമിൽനിന്ന് പുറത്താവുന്ന രാഹുൽ ഒരിക്കൽക്കൂടി ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും കുറച്ചുനാളത്തേക്ക് വിക്കറ്റ് കീപ്പറുടെ ചുമതല വഹിക്കാനാവില്ല. ക്വിന്റൺ ഡി കോക്കോ നിക്കോളാസ് പുരാനോ ആവും ഗ്ലൗസണിയുക. ഇവർക്കൊപ്പം മലയാളി താരം ദേവ്ദത്ത് പടിക്കലും ബാറ്റിങ്ങിൽ മിന്നാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.