ഷാർജ: 'അല്ലെങ്കിലും ഗൾഫിൽ പണിയെടുക്കാൻ മലയാളിയെ കഴിഞ്ഞേ ആരുമൊള്ളൂ'.. ദേവ്ദത്ത് പടിക്കലിന് പിന്നാലെ ഇന്ന് സഞ്ജു സാംസണും കൂടി മിന്നിത്തിളങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുന്ന ഒരു ട്രോൾ ഇങ്ങനെയാണ്.
അതെ, മലയാളികളുടെ സ്വന്തം ഭൂമികയായ യു.എ.ഇയുടെ മണ്ണിൽ കളി നടക്കുേമ്പാൾ മലയാളികൾ എങ്ങനെ തിളങ്ങാതിരിക്കും. എട്ട് പടുകൂറ്റൻ സിക്സറടക്കം 32 പന്തിൽ നിന്നും 74 റൺസുമായി തെൻറ ക്ലാസ് തെളിയിച്ചാണ് ഇന്ന് സഞ്ജു മടങ്ങിയത്.
സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയെ വിക്കറ്റിന് പിന്നിൽ സാക്ഷി നിർത്തിയായിരുന്നു സഞ്ജുവിെൻറ തേരോട്ടം. വെറും 19 പന്തുകളിൽ നിന്നാണ് സഞ്ജു അർധ സെഞ്ചുറി തികച്ചത്. എട്ടാം ഒാവർ എറിയാനെത്തിയ പിയൂഷ് ചൗള സഞ്ജുവിെൻറ ബാറ്റിെൻറ ചൂട് ശരിക്കും അറിഞ്ഞു. ഷാർജ സ്റ്റേഡിയത്തിെൻറ നെറുകയിൽ ചുംബിച്ച പടുകൂറ്റൻ സിക്സറടക്കം സഞ്ജുവിെൻറ ബാറ്റിൽ നിന്നും ആ ഒാവറിൽ മാത്രം മൂന്ന് സിക്സറുകളാണ് പിറന്നത്.
തുടക്കത്തിൽ യശസ്വി ജയ്സ്വാളിനെ (6) നഷ്ടമായ ശേഷം ക്രീസിൽ സ്റ്റീവൻ സ്മിത്തിനൊപ്പം നിലയുറപ്പിച്ച സഞ്ജു സിക്സറുകളുടെ മാലപ്പടക്കം തീർത്തു. അസാധ്യമായ ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ സഞ്ജുവിെൻറ ഇന്ധനത്തിൽ രാജസ്ഥാെൻറ റൺറേറ്റും കുതികുതിച്ചു.
12ാം ഒാവറിൽ ലുൻഗി എൻഗിഡിയുടെ പന്തിൽ ദീപക് ചഹറിന് പിടികൊടുത്ത് സഞ്ജുമടങ്ങുേമ്പാൾ രാജസ്ഥാൻ സ്കോർ 132 റൺസിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.