ന്യൂഡല്‍ഹി: ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല, മികച്ച യുവ ബാറ്റ്‌സ്മാനും സഞ്ജു സാംസണ്‍ ആണെന്ന ഗൗതം ഗംഭീറിന്‍റെ ട്വീറ്റിനെ പിന്തുണച്ച് ശശിതരൂർ. സഞ്ജുവിനെ കുറിച്ച് പറയുന്ന ഗംഭീറിന്‍റെ ട്വീറ്റ് പോസ്റ്റ് ചെയ്തായിരുന്നു തരൂരിന്‍റെ പ്രതികരണം.
'എനിക്ക് തർക്കമില്ല ഗംഭീർ, കുട്ടിക്കാലം മുതൽ എനിക്ക് സഞ്ജുവിനെ അറിയാം. 14ാം വയസ്സിൽ അവനോട് ഞാൻ നീ അടുത്ത ധോണിയാവുമെന്ന് പറഞ്ഞിരുന്നു. അതിനുള്ള കഴിവും ആത്മവിശ്വാസവും അവനുണ്ട്. അവനുവേണ്ടത് നല്ല തുടക്കമാണ് - എന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.
ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 32 പന്തില്‍ 74 റണ്‍സ് സഞ്ജു അടിച്ചെടുത്തതിന് പിന്നാലെയാണ് ഗംഭീർ സഞ്ജുവിനെ പ്രശംസ കൊണ്ട് മൂടിയത്. മറ്റെല്ലാവരും സഞ്ജുവിനെ കൈനീട്ടി സ്വീകരിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാത്രം സ്ഥാനം ലഭിക്കാത്തത് വിചിത്രമാണെന്നാണ് ഗംഭീര്‍ പറഞ്ഞത്. സഞ്ജുവിന് വേണ്ടി മുന്‍പും ഗംഭീര്‍ മുമ്പോട്ട് വന്നിരുന്നു.
തിരുവനന്തപുരത്തിെൻറ സ്വന്തം സഞ്ജുവിെൻറ വിസ്മയ ഇന്നിങ്സായിരുന്നു അത്. തനിക്കെന്ത് ചെയ്യാനാകുമെന്ന് രാജ്യത്തിനും ലോകത്തിനും അദ്ദേഹം ഇന്നലെ കാണിച്ചുകൊടുത്തു. അദ്ദേഹത്തെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു എന്നായിരുന്നു സചിൻ തെണ്ടുൽക്കറുടെ അഭിനന്ദന ട്വീറ്റ് ചൂണ്ടിക്കാട്ടി നേരത്തേ തരൂർ അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.