മുംബൈ: 2804 ദിവസത്തെ പുറത്തിരിപ്പിനു ശേഷം സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ മുൻ ഇന്ത്യൻ ബൗളർ ശ്രീശാന്തിന് വിക്കറ്റ് നേട്ടത്തോടെ തുടക്കം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിലാണ് പുതുച്ചേരിയുടെ ഫാബിദ് അഹ്മദിെൻറ കുറ്റിതെറിപ്പിച്ച് ശ്രീ വരവറിയിച്ചത്. മത്സരത്തിൽ കേരളം പുതുച്ചേരിയെ ആറു വിക്കറ്റിന് തോൽപിച്ച് വിജയത്തുടക്കം കുറിച്ചു.
ശ്രീശാന്തും ആസിഫും ഓരോ വിക്കറ്റും അതിഥി താരം ജലജ് സക്സേന മൂന്നു വിക്കറ്റും വീഴ്ത്തിയപ്പോൾ, ആദ്യം ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരിയെ കേരളം ആറു വിക്കറ്റ് നഷ്ടത്തിൽ 138 റൺസിന് പിടിച്ചു കെട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനെ ഓപണർമാരായ റോബിൻ ഉത്തപ്പ (21), മുഹമ്മദ് അസ്ഹറുദ്ദീൻ (30), സഞ്ജു വി സാംസൺ(32), സച്ചിൻ ബേബി(18) എന്നിവർ ചേർന്ന് നയിച്ചു. വിഷ്ണു വിനോദും(11) സൽമാൻ നിസാറും (20) പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.