ലഖ്നോ: ലോകകപ്പിൽ നെതർലാൻഡ്സിനെതിരെ അഫ്ഗാനിസ്താന് ഏഴു വിക്കറ്റ് ജയം. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ 31.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ജയത്തിലെത്തുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദിയും (64 പന്തിൽ പുറത്താവാതെ 56), റഹ്മത്ത് ഷായും (54 പന്തിൽ 52) ആണ് അനായാസ ജയം സമ്മാനിച്ചത്.
അസ്മതുല്ല ഒമർസായി 31 റൺസുമായി പുറത്താവാതെ നിന്നു. റഹ്മതുല്ല ഗുർബാസ് (10), ഇബ്രാഹിം സദ്റാൻ (20) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ജയത്തോടെ പോയന്റ് പട്ടികയിൽ പാകിസ്താനെ മറികടന്ന് അഫ്ഗാൻ അഞ്ചാമതെത്തി. ഏഴ് മത്സരങ്ങളിൽ നാല് ജയത്തോടെ എട്ട് പോയന്റാണ് അവരുടെ സമ്പാദ്യം. നെതർലാൻഡ്സിന് വേണ്ടി ലോഗൻ വാൻ ബീക്, റൊയെലോഫ് വാൻഡർ മെർവെ, സാഖിബ് സുൽഫീക്കർ എന്നിവർ ഓരോ വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതർലാൻഡ്സിന് നാല് ബാറ്റർമാർ റണ്ണൗട്ടായി മടങ്ങിയതാണ് തിരിച്ചടിയായത്. 86 പന്തിൽ 58 റൺസെടുത്ത സിബ്രാൻഡ് എയ്ങ്കെൽബ്രെക്ട് ആയിരുന്നു അവരുടെ ടോപ് സ്കോറർ. മാക്സ് ഒഡൗഡ് 42 റൺസും കോളിൻ അക്കർമാൻ 29 റൺസും നേടി. വെസ്‍ലി ബരേസി (1), സ്കോട്ട് എഡ്വാർഡ്സ് (0), ബാസ് ഡി ലീഡ് (3), സാഖിബ് സുൽഫീക്കർ (3), ലോഗൻ വാൻ ബീക് (2), റൊയെലോഫ് വാൻഡർ മെർവെ (11), പോൾ വാൻ മീകെരേൻ (4), ആര്യൻ ദത്ത് (പുറത്താവാതെ 10) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോർ. അഫ്ഗാനിസ്താന് വേണ്ടി മുഹമ്മദ് നബി മൂന്നും നൂർ അഹ്മദ് രണ്ടും മുജീബുർ റഹ്മാൻ ഒന്നും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.