ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റിലെ പുതിയ പേസ് സെൻസേഷൻ ഷഹീൻ അഫ്രീദി തെൻറ മൂത്ത മകൾ അഖ്സയെ വിവാഹം ചെയ്യുന്ന വിവരം മുൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി സ്ഥിരീകരിച്ചു. ശനിയാഴാഴ്ച ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷഹീൻ തെൻറ മരുമകനാകാൻ പോകുന്ന വിവരം ഷാഹിദ് അഫ്രീദി ആദ്യമായി പൊതുവേദിയിൽ തുറന്നുപറഞ്ഞത്.
അഖ്സയും ഷഹീനും തമ്മിൽ മുൻപരിചയം ഒന്നും തന്നെയില്ലെന്നും പേസറുടെ കുടുംബം വിവാഹാലോചനയുമായി മുന്നോട്ടു വരികയായിരുന്നുെവന്നും അഫ്രീദി പറഞ്ഞു. 'ഞങ്ങൾക്ക് അഫ്രീദികൾക്ക് എട്ട് ഗോത്രങ്ങളുണ്ട്. ഷഹീനും ഞങ്ങളും വ്യത്യസ്ത ഗോത്രങ്ങളിൽ പെടുന്നവരാണ്'- ഷാഹിദ് ജിയോ ടി.വിയോട് പറഞ്ഞു.
നേരത്തെ ഷഹീനിെൻറ കുടുംബത്തിെൻറ വിവാഹാലോചന വന്ന കാര്യം ഷാഹിദ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു. ഡോക്ടറാകാൻ ഒരുങ്ങുന്ന അഖ്സയുടെ പഠന കാര്യങ്ങൾ കൂടി പരിഗണിച്ചാകും വിവാഹം.
അഖ്സ, അൻഷ, അജ്വ, അസ്മര, അർവ എന്ന് പേരായ അഞ്ച് പെൺമക്കളാണ് ഷാഹിദിനുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെങ്കിലും പാകിസ്താൻ സൂപ്പർ ലീഗിൽ സജീവമാണ് താരം. പി.എസ്.എല്ലിൽ മുൾത്താൻ സുൽത്താൻസിെൻറ താരമായ ഷാഹിദും ഭാവി മരുമകൻ ഷഹീെൻറ ലാഹോർ ഖലന്ദേഴ്സും മുഖാമുഖം വരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.