മുംബൈ: രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റിലും ഏകദിനത്തിലും മാത്രമായി കളി കേന്ദ്രീകരിക്കണമെന്ന് രവിശാസ്ത്രി പറഞ്ഞു. ട്വന്റി-20 യിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകി അടുത്ത ലോകകപ്പിനായി ഒരുക്കിയെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോഹ്‌ലിയും രോഹിതും പോലുള്ള കളിക്കാർ ദീർഘനാളത്തെ പരിചയസമ്പത്തുള്ളവരും കളിയിൽ എല്ലാം തെളിയിക്കപ്പെട്ടവരുമാണ്. ഇനിയൊരു തലമുറ കളിച്ചുതുടങ്ങേണ്ടുതുണ്ട്. അത് കൊണ്ട് ട്വന്റി-20 ഫോർമാറ്റ് അവർക്ക് വിട്ടുനൽകണം. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിൽ തന്നെയാകണം തെരഞ്ഞെടുപ്പെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.എസ്.പി.എൻ റൺ ഓർഡർ ഷോയിലാണ് ശാസ്ത്രിയുടെ തുറന്നുപറച്ചിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.