അഹ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാവനും ശ്രേയസ് അയ്യരും കോവിഡ് മുക്തരായി. ചൊവ്വാഴ്ച നടത്തിയ രണ്ടാം കോവിഡ് പരിശോധന ഫലവും നെഗറ്റീവായി. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ന് വൈകീട്ട് നടക്കുന്ന പരിശീലനത്തിൽ താരങ്ങൾ പങ്കെടുക്കും. എന്നിരുന്നാലും നാളെ നടക്കാൻ പോകുന്ന രണ്ടാം ഏകദിനത്തിൽ താരങ്ങളെ ഉൾപെടുത്തിയേക്കില്ല.
ഒരാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം പോസിറ്റീവായ താരങ്ങൾ ബി.സി.സി.ഐ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ പരിശീലനം നടത്തിയിരുന്നു.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടുമുമ്പാണ് ഇന്ത്യന്‍ ക്യാമ്പിൽ കോവിഡ് പടർന്നത്. ഇന്ത്യന്‍ ക്യാമ്പില്‍ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്‍വാന്, നവ്ദീപ് സെയ്നി എന്നീ താരങ്ങളാണ് കോവിഡ് പോസിറ്റീവായത്.
ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലായി താരങ്ങള്‍ക്കിടയില്‍ നടത്തിയ ആര്‍.ടി പിസിആര്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മൂന്ന് സേപാർട്ടിങ് സ്റ്റാഫിനും പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു.
നാലുതാരങ്ങൾക്ക് പോസിറ്റീവായതോടെ മായങ്ക് അഗർവാളിനെ ഏകദിന ടീമിൽ ഉൾപെടുത്തി. ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യൻ ടീം ജനുവരി 31ന് അഹ്മദാബാദിൽ എത്തിയിരുന്നു. വെസ്റ്റിൻഡീസിനെതിരായ പരിമിത ഓവർപരമ്പരകൾക്കായി മൂന്ന് ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമാണ് താരങ്ങൾ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.