ഇസ്ലാമാബാദ്: സചിൻ ടെണ്ടുൽക്കറും ബ്രയൻ ലാറയും റിക്കി പോണ്ടിങ്ങും അടക്കമുള്ള ബാറ്റിങ് നിരക്ക് എതിരെ തീയുണ്ടകൾ പായിച്ചയാളാണ് ശുഐബ് അക്തർ. എന്നാൽ തന്നെ കരിയറിൽ ഏറ്റവും വിഷമിപ്പിച്ചയാളെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ അക്തർ.
അനേകം ഇതിഹാസങ്ങൾക്കെതിരെ പന്തെറിഞ്ഞ അക്തർ ഏറ്റവും ബുദ്ധിമുേട്ടറിയ ബാറ്റ്സ്മാനെ തെരഞ്ഞെടുത്തിരിക്കുന്നത് കണ്ടാൽ ആരും മൂക്കത്ത് വിരൽ വെക്കും. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനെയാണ് അക്തർ തെരഞ്ഞെടുത്തത്.
അക്തർ സ്പോർട്സ് കീഡയോട് പറഞ്ഞതിങ്ങനെ: ''മുരളീധരനാണ് ഞാൻ എറിഞ്ഞതിൽ ഏറ്റവും കടുപ്പമുള്ളയാൾ. ഞാൻ തമാശ പറയുകയല്ല. അദ്ദേഹം എന്നോട് പന്തെറിഞ്ഞ് കൊല്ലരുതേയെന്ന് പറഞ്ഞു. ബൗൺസർ എറിഞ്ഞാൽ മരിക്കുമെന്നും കുറച്ച് ഉയർത്തി പന്ത് എറിഞ്ഞാൻ വിക്കറ്റ് നൽകാമെന്നും പറഞ്ഞു. എന്നാൽ ഞാൻ കുറച്ച് ഉയർത്തി പന്തെറിഞ്ഞാൽ അദ്ദേഹം കനത്തിൽ അടിക്കാൻ നോക്കും. എന്നിട്ട് പറയും, ഞാൻ അറിയാതെ അടിച്ചതാണെന്ന്''.
പാകിസ്താനായി 46 ടെസ്റ്റുകളിലും 163 ഏകദിനങ്ങളിലും കളത്തിലിറങ്ങിയ അക്തറിന്‍റെ പേരിലാണ് ഏറ്റവും വേഗതയേറിയ പന്തെന്ന റെക്കോൾഡ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.