നാണം കെട്ട തോൽവി, ടി20 ക്രിക്കറ്റിലെ പരാജയം ഇന്ത്യൻ ടീം അർഹിച്ചത് -വീണ്ടും ട്വീറ്റുമായി ശുഐബ് അക്തർ

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലി​ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയുടെത് നാണംകെട്ട തോൽവിയെന്ന് പാക് മുൻ ക്രിക്കറ്റർ ശുഐബ് അക്തർ. ''വളരെ മോശം പ്രകടനമായിരുന്നു ടീമംഗങ്ങളുടെത്. പരാജയം അവർ ചോദിച്ചുവാങ്ങിയതാണ്. ഫൈനൽ തീർച്ചയായും അവർ അർഹിച്ചിരുന്നില്ല. ഇംഗ്ലണ്ട് കനത്ത പ്രഹരമാണ് തീർത്തത്. ഇന്ത്യൻ ബൗളിങ് വളരെ മോശമായിരുന്നു. ഒറ്റ മാച്ചിൽ പോലും യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇന്ത്യൻ ടീം അംഗങ്ങളുടെ തെരഞ്ഞെടുപ്പും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു''-എന്നാണ് അക്തർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ സൂചിപ്പിച്ചത്.

​​മെൽബണിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനലാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തേ അക്തർ ട്വീറ്റ് ചെയ്തിരുന്നു.

''ഇന്നലെ തീർച്ചയായും ഇന്ത്യക്ക് മോശം ദിവസമായിരുന്നു. കനത്ത പരാജയം ഏറ്റു വാങ്ങി എല്ലാവരും തലതാഴ്ത്തി മടങ്ങി. ഇന്ത്യ ​പൊരുതിത്തോറ്റതാണെങ്കിൽ ന്യായീകരിക്കാമായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഒരുതരത്തിലുള്ള ആക്രമണവും ഇന്ത്യൻ ടീം പുറത്തെടുത്തില്ല​''-അക്തർ പറഞ്ഞു. ഹർദിക് പാണ്ഡ്യയെ എത്രയും പെട്ടെന്ന് ഇന്ത്യൻ ടീമിന്റെ കാപ്റ്റൻ സ്ഥാനം സ്ഥിരമായി ഏൽപിക്കണമെന്നു കൂടി പറഞ്ഞാണ് അക്തർ വിഡിയോ അവസാനിപ്പിച്ചത്.


Tags:    
News Summary - Shoaib Akhtar rips in to indian team after semi-Final loss to england

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.