ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര: ഇംഗ്ലണ്ട് ടീമിൽ ‘സർപ്രൈസ്’ സാന്നിധ്യമായി ഷുഐബ് ബഷീർ

ലണ്ടൻ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിൽ അപ്രതീക്ഷിതമായി ഇടംപിടച്ച് 20കാരൻ ഷുഐബ് ബഷീർ. ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും ഇറങ്ങാത്ത ലെഗ് സ്പിന്നർ കഴിഞ്ഞ ജൂണിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സോമർസെറ്റിനായി അരങ്ങേറിയത്. ഷുഐബിനൊപ്പം പുതുമുഖങ്ങളായ ഗസ് അറ്റ്കിൻസണും ടോം ഹാർട്ട്‍ലിയും ടെസ്റ്റ് ടീമിൽ ആദ്യമായി ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഇരുവരും വൈറ്റ്ബാൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആറ് മത്സരങ്ങളിൽ 10 വിക്കറ്റെടുത്ത പ്രകടനമാണ് ഷുഐബിന് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്.

ബെൻ സ്റ്റോക്സ് നയിക്കുന്ന 16 അംഗ ടീമിൽ, പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വൈസ് ക്യാപ്റ്റൻ ഒലീ പോപും ജാക്ക് ലീഷും തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ആഷസ് പരമ്പരക്കുള്ള ടീമിൽനിന്ന് പുറത്തായ ശേഷം വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സും ടീമിൽ തിരിച്ചുവന്നപ്പോൾ പരമ്പരയിലെ താരമായിരുന്ന ക്രിസ് വോക്‌സിന് അവസരം നൽകിയില്ല. 41കാരനായ ജെയിംസ് ആൻഡേഴ്സൺ നയിക്കുന്ന പേസ് ആക്രമണത്തിൽ മാർക് വുഡും ഒലീ റോബിൻസണും പങ്കുചേരും.

2024 ജനുവരി 25ന് ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ് അരങ്ങേറുക. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതൽ വിശാഖപട്ടണത്തും മൂന്നാമത്തേത് ഫെബ്രുവരി 15 മുതൽ രാജ്കോട്ടിലും നാലാമത്തേത് 23 മുതൽ റാഞ്ചിയിലും അവസാനത്തേത് മാർച്ച് ഏഴ് മുതൽ ധരംശാലയിലുമാണ് നടക്കുക.

ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), രെഹാൻ അഹ്മദ്, ജെയിംസ് ആൻഡേഴ്സൺ, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ, ​ഷുഐബ് ബഷീർ, ഹാരി ബ്രൂക്, സാക് ക്രോളി, ബെൻ ഡക്കറ്റ്, ബെൻ ഫോക്സ്, ടോം ഹാർട്ട്‍ലി, ജാക്ക് ലീഷ്, ഒലീ പോപ്, ഒലീ റോബിൻസൺ, ജോ റൂട്ട്, മാർക് വുഡ്. 

Tags:    
News Summary - Shoaib Bashir as a 'surprise' presence in the England team against India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.