രോഹിതും അയ്യരും ഇല്ല, എന്നിട്ടും സഞ്ജുവിന് അവസരമി​ല്ലേ’; ചോദ്യമെറിഞ്ഞ് ആകാശ് ചോപ്ര

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്ര. പരിക്കേറ്റ ശ്രേയസ് അയ്യരും കുടുംബപരമായ കാരണങ്ങള്‍ കൊണ്ട് നായകന്‍ രോഹിതും ടീമിലില്ല. രോഹിത് മൂന്നാം ഏകദിനത്തിലേ ടീമിനൊപ്പം ചേരൂ. എന്നിട്ടും എന്തുകൊണ്ടാണ് സഞ്ജു സാംസണ് അവസരം കൊടുക്കാത്തത് എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ ആകാശ് ചോപ്ര ചോദിക്കുന്നത്.


ദേശീയ ടീമിലെത്തിയപ്പോഴെല്ലാം മികവുകാട്ടിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. എന്നിട്ടും ഇന്നുവരെ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സെലക്ടേഴ്സ് സഞ്ജുവിന് അവസരം കൊടുത്തിട്ടില്ല. ഇടയ്ക്കും മുറയ്ക്കും മാത്രം ടീമില്‍ അവസരം കൊടുക്കുകയും പലപ്പോഴും സ്ക്വാഡില്‍ ഉള്‍പ്പെട്ടിട്ടും ഡഗ്ഔട്ടില്‍ ഇരുന്ന് കളി കാണേണ്ട അവസ്ഥയും താരത്തിനുണ്ടായി.

വളരെ ചുരുങ്ങിയ മത്സരങ്ങള്‍ കൊണ്ട് ഏകദിന ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടായിട്ടും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

സഞ്ജുവോ സൂര്യയോ?

സഞ്ജു സാംസണാണോ സൂപ്പർ താരം സൂര്യകുമാർ യാദവാണോ ഏകദിന ക്രിക്കറ്റില്‍ കണക്കുകളില്‍ മുന്‍പില്‍ എന്നത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തില്‍ ചര്‍ച്ചയായിരുന്നു. ഈ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് ക്രിക്കറ്റ്.കോം എന്ന വെബ്സൈറ്റ് കണക്കുകളും പുറത്തുവിട്ടിരുന്നു. പുറത്തുവന്ന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സഞ്ജു സാംസണ്‍ തന്നെയാണ് ഒരു പടി മുന്നിലെന്ന് മനസിലാകും.

ഏകദിനത്തിൽ സൂര്യകുമാർ 18 ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്. എന്നാൽ സഞ്ജു പത്തെണ്ണം മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയിൽ ആരാധകരുടെ വെട്ടിക്കെട്ട് 'സ്‌കൈ' 433 റൺസ് നേടിയപ്പോൾ മലയാളി ക്രിക്കറ്റർ 330 റൺസ് കണ്ടെത്തി. സൂര്യകുമാറിനേക്കാൾ ഇരട്ടിയിലധികം ശരാശരിയോടെയാണ് നേട്ടം. സഞ്ജുവിന്റെ ശരാശരി സ്‌കോർ 66 ഉം സൂര്യകുമാറിന്റേത് 28.87 മാണ്. സ്‌ട്രൈക്ക് റൈറ്റിലും സഞ്ജുവാണ് മുമ്പിൽ, 104.8. സൂര്യകുമാറിന് 102.8 ആണ് പ്രഹരശേഷി. രണ്ട് വീതം അർധസെഞ്ച്വറികൾ ഇരുതാരങ്ങളുടെയും പേരിലുണ്ട്. ഒരിന്നിങ്സില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയതും സഞ്ജുവാണ്. 86 റൺസാണ് താരത്തിന്‍റെ ഉയർന്ന ഏകദിന സ്‌കോർ. 64 റൺസാണ് സൂര്യകുമാറിന്റെ മികച്ച സ്‌കോർ.

Tags:    
News Summary - IND vs AUS ODIs: Former opener questions Sanju Samson's exclusion from India's ODI squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.