ചരിത്രമായി മാറിയ ഇന്ത്യയുടെ രണ്ടാം ലോകകപ്പ് വിജയത്തിന് ഇന്നേക്ക് പത്താണ്ട് തികയുകയാണ്. സചിനും സെവാഗുമടങ്ങിയ ഇതിഹാസ താരങ്ങളുടെ അവസാന ലോകകപ്പായിരുന്നു 2011ലേത്. അതുകൊണ്ടു തന്നെ ഇന്ത്യക്കാർക്ക് അത് ഏറെ പ്രിയപ്പെട്ട നേട്ടമാണ്. എന്നാൽ, ആ ലോകകപ്പ് ശ്രീലങ്കയ്ക്ക് കണ്ണീരാണ് സമ്മാനിച്ചത്. ശ്രീലങ്കയുടെ വിഖ്യാത താരം മഹേല ജയവർധന തന്‍റെ ലോകകപ്പ് അനുഭവം ഐ.സി.സിയോടെ പങ്കുവെച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര കരിയറിലെ തന്‍റെ ഏറ്റവും മികച്ച ഇന്നിങ്സായിരുന്നു 2011 ലോകകപ്പ് ഫൈനലിലേതെന്ന് മഹേല ജയവർധനെ പറഞ്ഞു. എന്നാൽ, ഫൈനലിൽ തനിക്കുണ്ടായ അനുഭവം ഒരിക്കലും മറ്റാർക്കും ഉണ്ടാവരുതേ എന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് കാരണവുമുണ്ട്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ തോറ്റ ടീമിന് വേണ്ടി സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് താനെന്നും ജയവർധനെ അഭിമുഖത്തിൽ പറഞ്ഞു.
88 പന്തിൽ താരം നേടിയ 103 റൺസ് മഹത്തരമായിരുന്നുവെങ്കിലും ഇന്ത്യയുടെ ആറ് വിക്കറ്റിന്‍റെ ഗംഭീര വിജയപ്പൊലിമയിൽ അതിന്‍റെ മാറ്റ് കുറഞ്ഞുപോവുകയായിരുന്നു. നാലാമനായി ഇറങ്ങിയ ലങ്കയുടെ ഇതിഹാസ താരം ടീമിന് 274/6 എന്ന മോശമല്ലാത്ത സ്കോറും സമ്മാനിച്ചിരുന്നു.
''ലോകകപ്പ് ഫൈനൽ മത്സരമായിരുന്നു അത്. ഇന്ത്യക്കെതിരെ ഇന്ത്യയിൽ കളിച്ചു എന്ന പ്രത്യേകതയും, ഇൗ സാഹചര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുതന്നെ അത് എന്‍റെ ഏറ്റവും മികച്ച ഇന്നിങ്സായിരുന്നു. വ്യക്തിപരമായി ഏറ്റവും പ്രത്യേകത നിറഞ്ഞത്. കളി നടന്നുകൊണ്ടിരിക്കുേമ്പാൾ എന്‍റെ തലയിലുണ്ടായിരുന്ന ഗെയിം പ്ലാനുകൾ, അത് നടപ്പാക്കിയ രീതി, ടെേമ്പാ എന്നിവയൊക്കെ ഓർക്കുേമ്പാൾ ആ മത്സരം വിജയിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എങ്കിലും വ്യക്തിപരമായി എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായിരുന്നു അത്. -ജയവർധനെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.