'കണ്ണാടിയൊക്കെ വെച്ച് സ്റ്റൈലായി വന്ന് പൂജ്യനായി മടങ്ങാനും വേണം ഭാഗ്യം'; ദുലീപ് ട്രോഫിയിൽ നിരാശപ്പെടുത്തി അയ്യർ

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ പൂജ്യനായി മടങ്ങി ഇന്ത്യ ജയുടെ നായകൻ ശ്രേയസ് അയ്യർ. ആദ്യ മത്സരത്തിൽ ഒമ്പത്, 54 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ സ്കോർ. ആദ്യ മത്സരത്തിൽ ഇന്ത്യ സിയോട് തോൽക്കാനായിരുന്നു ഇന്ത്യ ഡിയുടെ വിധി. നിലവിൽ ഇന്ത്യ എ ക്കെതിരെ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു നായകൻ അയ്യർ. ബാറ്റിങ്ങിനയക്കപ്പെട്ട അഗർവാൾ നയിച്ച ഇന്ത്യ എ 290 റൺസ് നേടി എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എക്ക് തകർച്ചയായിരുന്നു ഫലം.

ടീം സ്കോർ 55 റൺസിലെത്തിയപ്പോൾ തന്നെ ആദ്യ നാല് ബാറ്റർമാരും പവലിയനിലേക്ക് തിരിച്ചെത്തിയിരുന്നു. നായകൻ ശ്രേയസ് അയ്യർ പൂജ്യനായാണ് മടങ്ങിയത്. ആദ്യ വിക്കറ്റ് നഷ്ടമായപ്പോൾ ക്രീസിലെത്തിയ അയ്യർ ഗ്രൗണ്ടിൽ സൺഗ്ലാസ് അണിഞ്ഞായിരുന്നു എത്തിയത്. അദ്ദേഹത്തിന്‍റെ സ്റ്റൈലിഷ് ലുക്ക് അപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ മത്സരത്തിൽ വെറും പൂജ്യനായാണ് അയ്യർ മടങ്ങിയത്. ഏഴ് പന്തിൽ നേരിട്ടാണ് അദ്ദേഹം റൺസൊന്നുമെടുക്കാതെ മടങ്ങിയത്. അയ്യരിന്‍റെ വരവിനെ 'കൂൾ' ആണെന്ന് പുകഴ്ത്തിയ അതേ ആരാധകർ തന്നെ പൂജ്യനായി മടങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ ഈ സ്റ്റൈലിഷ് ലുക്കിനെ കളിയാക്കിയും രംഗത്തെത്തിയിരുന്നു.

അതേസമയം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഡി 183 റൺസ് നേടി പുറത്തായിരുന്നു. 92 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ മാത്രമാണ് ഇന്ത്യ ഡിയിൽ പിടിച്ചുനിന്നത്. മലയാളി താരം സഞ്ജു സാംസൺ ആറ് പന്തിൽ നിന്നും വെറും അഞ്ച് റൺസ് നേടി പുറത്തായി. ആഖിബ് ഖാന്‍റെ പന്തിൽ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നൽകിയാണ് അദ്ദേഹം കളം വിട്ടത്.

Tags:    
News Summary - shreyas iyer gone for duck after coming to bat with sunglasses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.