പുണെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തോളിനു പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പരമ്പരയും വരാനിരിക്കുന്ന ഐ.പി.എല്ലും നഷ്ടമായേക്കും. എട്ടാം ഓവറില്‍ ബൗണ്ടറി തടയുന്നതിനായി ശ്രേയസ് ഡൈവ് ചെയ്തതാണ് തോളെല്ലിന് പരിക്കേൽക്കാൻ കാരണം. ഡല്‍ഹി ക്യാപിറ്റല്സിെൻറ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് കഴിഞ്ഞ സീസണിൽ ഡൽഹിയെ ഫൈനലിൽ എത്തിച്ചിരുന്നു. ചുരുങ്ങിയത് ഐ.പി.എല്ലിന്‍റെ ആദ്യ പകുതിയി വരെയെങ്കിലും അയ്യർക്ക് കളത്തിലിറങ്ങാനാകില്ല എന്നാണ് വിവരം.
ആദ്യ ഏകദിനത്തിൽ ഷർദുൽ ഠാക്കൂർ എറിഞ്ഞ എട്ടാം ഓവറിൽ ജോണി ബെയർസ്റ്റോയുടെ ബൗണ്ടറിക്കുള്ള ശ്രമം തടയുന്നതിനിടെ ശ്രേയസ് തോൾ നിലത്തിടിച്ച് വീഴുകയായിരുന്നു. ഉടൻ വൈദ്യ സഹായമെത്തിച്ചെങ്കിലും വേദന ശമിക്കാത്തതിനാൽ ശ്രേയസ് ഗ്രൗണ്ട് വിടുകയായിരുന്നു.
ശ്രേയസിനെ പരിക്കേറ്റതോടെ പകരക്കാരനായി ഇന്ത്യയുടെ ആദ്യ ഇലവനിൽ സൂര്യകുമാർ യാദവ് അരങ്ങേറ്റം കുറിച്ചേക്കും. ശ്രേയസ് മാറിനിൽക്കുന്നതോടെ തീപ്പൊരി താരം ഋഷഭ് പന്തോ വെറ്ററൻ താരം ശിഖർ ധവാനോ ഡൽഹി കാപ്പിറ്റൽസിന്‍റെ നായകസ്ഥാനം ഏറ്റെടുത്തേക്കാം. രാജസ്ഥാൻ റോയൽസിൽ നിന്നും ഡൽഹിയിലെത്തിയ സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കുമോയെന്നും കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.