ന്യൂഡൽഹി: പാകിസ്താനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിൽ ഓപ്പണർ ശുഭ്മാൻ ഗിൽ 99 ശതമാനവും കളിക്കാൻ സാധ്യതയുണ്ടെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. അഹമ്മദാബാദിൽ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത് ശർമ്മയുടെ പരാമർശം. ഇക്കാര്യത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാവുമെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.
ഡെങ്കിപ്പനി ബാധിച്ച് േപ്ലറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരത്തിന് ആസ്ട്രേലിയക്കും അഫ്ഗാനിസ്താനും എതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു. ഗില്ലിന് പകരം ഇഷാൻ കിഷനാണ് ഓപണറായി ഇറങ്ങിയത്.
2023ൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മൻ ഗിൽ. 20 മത്സരങ്ങളിൽ 72.35 ശരാശരിയിൽ 1230 റൺസാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ ഏഷ്യ കപ്പിലും ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയത് ഗിൽ ആയിരുന്നു. ആസ്ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണ് ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.