സിഡ്നി: കേന്ദ്ര സർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ തുടരുന്ന കർഷക പ്രതിഷേധത്തിെൻറ അലയൊലികൾ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കും പടരുന്നു. സിഡ്നി സ്റ്റേഡിയതിൽ നടന്ന മൂന്നാം ട്വൻറി 20 മത്സരത്തിനിടെ ഇന്ത്യൻ ടീം ഡ്രസിങ് റൂമിലേക്ക് മടങ്ങവേ കർഷകരെ പിന്തുണക്കാനായി പെൺകുട്ടി അലറിവിളിച്ചു. വിരാട് കോഹ്ലിയടക്കമുള്ള താരങ്ങൾ അത് കേട്ടെങ്കിലും പ്രതികരിക്കാതെ നടന്നുപോയി.
സംഭവത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നേരത്തേ കർഷകർക്ക് പിന്തുണയുമായി പ്ലക്കാർഡുകൾ സ്റ്റേഡിയത്തിൽ ഉയർന്നിരുന്നു. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്, ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസർ അടക്കമുള്ളവർ കർഷകർക്ക് പിന്തുണയർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.