ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടു.
സഹതാരമായിരുന്ന അനിൽ കുംബ്ലെയുടെ പിൻഗാമിയായിട്ടാണ് ഗാംഗുലി ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത്. പദവിയിൽ ഒമ്പത് വർഷമിരുന്ന് മികച്ച സേവനം കാഴ്ചവെച്ച കുംബ്ലെക്ക് ഐ.സി.സി ചെയർമാൻ ഗ്രെഗ് ബാർക്ലേ നന്ദി അറിയിച്ചു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായ ഗാംഗുലി വിരമിച്ച ശേഷം ക്രിക്കറ്റ് ഭരണരംഗത്തും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2015-2019 കാലഘട്ടത്തിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായിരുന്ന ഗാംഗുലി 2019 ഒക്ടോബറിൽ ബി.സി.സി.ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.