കൊൽക്കത്ത: ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാകാനില്ലെന്ന് അറിയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിയാകും ആ സ്ഥാനം വഹിക്കുക.
ഈ മാസം 31 ന് നടക്കുന്ന വാര്‍ഷിക യോഗത്തിലൂടെയാകും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. എതിരാളികളില്ലാത്തതിനാൽ സ്‌നേഹാശിഷ് ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെടും. അവിഷേക് ഡാൽമിയയാണ് നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് സ്ഥാനത്തു തുടർച്ചയായി രണ്ടാം അവസരം നിഷേധിക്കപ്പെട്ട ഗാംഗുലിക്ക് ഐ.പി.എൽ ചെയർമാൻ സ്ഥാനം വെച്ചുനീട്ടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം ഇത് നിരസിച്ചുവെന്നും ബി.സി.സി.ഐയിൽ തന്നെ തുടരാൻ താൽപര്യം പ്രകടിപ്പിച്ചുവെന്നുമാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.