ഇന്ത്യൻ പ്രീമിയർ ലീഗിെൻറ അവേശഷിക്കുന്ന 31 മത്സരങ്ങളും െഎ.സി.സി ടി20 ലോകകപ്പും നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി ബി.സി.സി.െഎ പ്രസിഡൻറ് സൗരവ് ഗാംഗുലി ദുബൈയിലാണുള്ളത്. ഇന്ത്യയിലുള്ളത് പോലെ കർശന ലോക്ഡൗണൊന്നുമില്ലാത്തതിനാൽ മുൻ ഇന്ത്യൻ നായകൻ ഒൗദ്യോഗിക ജോലികളിൽ നിന്ന് മാറി വിനോദത്തിനായും ദുബൈയിൽ വെച്ച് അൽപ്പനേരം ചിലവിട്ടിരുന്നു. അതിനായി തെരഞ്ഞെടുത്തതാകെട്ട ഒരു റേസിങ് കാർ ഒാടിക്കലും.
ദുബൈയിലെ പ്രശസ്തമായ മോേട്ടാർ സിറ്റിയിലെ ഒാേട്ടാഡ്രോം സന്ദർശിച്ച ദാദ അവിടെ വെച്ചാണ് റേസിങ് കാറിൽ ഒരു റൈഡ് നടത്തിയത്. അതുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ ചുവന്ന റേസിങ് ഡ്രൈവർ സ്യൂട്ട് ധരിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ''ഇന്ന് റേസിങ് കാർ ഒാടിച്ചു... അതിന് അവിശ്വസനീയമായ ഹീറ്റ് സൃഷ്ടിക്കാൻ കഴിയും."- ചിത്രത്തിന് അടിക്കുറിപ്പായി ദാദ എഴുതി.
എന്നാൽ, അതിന് വന്ന ട്രോളുകളടങ്ങിയ കമൻറുകൾക്ക് പിന്നാലെ ഗാംഗുലി ഫോേട്ടാ ഡിലീറ്റ് ചെയ്തു. ''മഹാമാരിക്കാലത്തെ ഇത്തരം മണ്ടത്തരങ്ങൾക്ക് പകരം സമൂഹത്തിന് വേണ്ടി വിവേകപൂർണ്ണമായ എന്തെങ്കിലും ചെയ്യാനാണ്'' ഇതിഹാസ താരത്തോട് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ആവശ്യപ്പെട്ടത്. ഈ വർഷം ജനുവരിയിൽ ഹൃദയാഘാതം നേരിട്ട താരത്തോട് ആരോഗ്യം ശ്രദ്ധിക്കണമെന്നും ചില യൂസർമാർ ആവശ്യപ്പെട്ടു. ''ദുബൈ എന്നെ ലോക്ഡൗണുകളിൽ നിന്ന് സ്വതന്ത്രമാക്കി'' എന്ന അടിക്കുറിപ്പിൽ ഗാംഗുലി മറ്റൊരു ചിത്രവും ഇൻസ്റ്റയിൽ പങ്കിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.