ന്യൂഡൽഹി: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ട്വൻി 20, ടെസ്റ്റ് ടീമുകളിൽ രോഹിത് ശർമയെ ഉൾപ്പെടുത്താത്തതിെനക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ വിശദീകരണവുമായി ബി.സി.സി.െഎ അധ്യക്ഷൻ സൗരവ് ഗാംഗുലി രംഗത്ത്.
രോഹിത് ഫിറ്റ്നസ് തെളിയിച്ചാൽ ടീമിലേക്ക് പരിഗണിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി. ''രോഹിത് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അദ്ദേഹം ഫിറ്റ്നെസ് വീണ്ടെടുത്താൽ സെലക്ടർമാർ തീർച്ചയായും പുനരാലോചിക്കും'' -ഗാംഗുലി വ്യക്തമാക്കി. രോഹിതിെൻറയും ഇശാന്ത് ശർമയുടെയും പരുക്ക് ബി.സി.സി.െഎ നിരീക്ഷിക്കുന്നുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
രോഹിതിനെ ടീമിലുൾപ്പെടുത്താത്തതിന് പിന്നിൽ വിരാട് കോഹ്ലിയാണെന്നാരോപിച്ച് സമൂഹ മാധ്യമങ്ങളിൽ ഗോസിപ്പുകൾ പറന്നിരുന്നു. േരാഹിത് ഫാൻസും കോഹ്ലി ഫാൻസും സമൂഹമാധ്യമങ്ങളിലുടെ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായിരുന്നു.
പരിക്കിനെത്തുടർന്ന് രോഹിത് കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ മുംബൈക്കായി കളിച്ചിരുന്നില്ല. കീറൻ പൊള്ളാർഡാണ് ടീമിനെ നയിച്ചിരുന്നത്. എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ രോഹിത് നായകനായിത്തന്നെ കളത്തിലിറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.