ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നോമിനേഷൻ നൽകാതെ ഗാംഗുലി; ഇന്ന് അവസാനദിനം

കൊൽക്കത്ത: ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ഈ വർഷം നടക്കുമോയെന്നതിൽ സംശയം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ശനിയാഴ്ച ഗാംഗുലി നാമനിർദേശ പ്രതിക നൽകിയിരുന്നില്ല. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാകാൻ ആരെങ്കിലും നാമനിർദേശക പത്രിക സമർപ്പിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ഗാംഗുലി പറഞ്ഞു.

നേരത്തെ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിയിരുന്നു. തീയതി ഒരുദിവസം കൂടിയാണ് നീട്ടിയത്. ഒക്ടോബർ 23നാണ് നാമനിർദേശക പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അവിഷേക് ഡാൽമിയയാണ് നിലവിൽ ബംഗാൾ ക്രിക്കറ്റ് ​അസോസിയേഷൻ പ്രസിഡന്റ്.

എനിക്കറിയില്ല ആരാണ് നോമിനേഷൻ സമർപ്പിക്കുന്നതെന്ന്. തെരഞ്ഞെടുപ്പ് നടക്കുമോ ഇല്ലയോ​യെന്ന് ഇപ്പോൾ പറയാനാവില്ല. എന്തു സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ഗാംഗുലി നോമിനേഷൻ നൽകുമോയെന്നതിൽ ഇനിയും വ്യക്തതയില്ല.

Tags:    
News Summary - Sourav Ganguly unsure about Cricket Association of Bengal elections, yet fo file nomination for president post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.