തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റിനുള്ള കേരള ടീമിൽ എസ്.ശ്രീശാന്തും ഇടംപിടിച്ചു. 20 അംഗ ടീമിനെ നയിക്കുന്നത് ഇന്ത്യൻതാരം സഞ്ജു സാംസണാണ്. സചിൻ ബേബി, ജലജ് സക്സേന, റോബിൻ ഉത്തപ്പ, ബേസിൽ തമ്പി തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്.
ടീം ക്യാപ് നൽകി ശ്രീശാന്തിനെ കെ.സി.എ സ്വീകരിച്ചു. വാതുവെപ്പ് ആരോപണത്തെത്തുടർന്ന് ബി.സി.സി.ഐ വിലക്കേർപ്പെടുത്തിയിരുന്ന ശ്രീശാന്ത് ഏഴുവർഷത്തെ ഇടവേളക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത്. ആജീവനാന്ത വിലക്കാണ് ആദ്യം ഏർപ്പെടുത്തിയെങ്കിലും ബി.സി.സി.ഐ ഓബുഡ്സ്മാനിൽ നൽകിയ അപ്പീലിനെത്തുടർന്ന് കാലാവധി കുറക്കുകയായിരുന്നു.
2013 ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുേമ്പാഴാണ് ശ്രീശാന്തും സഹതാരങ്ങളായ അജിത് ചാന്ദിലയതും അങ്കിത് ചവാനും വാതുവെപ്പ് വിലക്ക് നേരിട്ടത്. 37കാരനായ ശ്രീശാന്ത് ഇന്ത്യക്കായി 27 ടെസ്റ്റിലും 53 ഏകദിനത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്. 2007ൽ ഇന്ത്യ ട്വൻറി 20 േലാകകപ്പ് നേടുേമ്പാഴും 2011ൽ ഏകദിന ലോകകപ്പ് നേടുേമ്പാഴും ശ്രീശാന്ത് ഇന്ത്യൻ ടീമിലുണ്ടായിരുന്നു.
ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കെതിരെയും 15 ന് ഡൽഹിക്കെതിരെയും കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.